പാര്ശ്വവല്കൃത വിഭാഗങ്ങളുടെ മനുഷ്യാവകാശം; ത്രിദിന ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു
വിവിധ സര്‍വ്വകലാശാലകളില്‍ നിന്നായി മുന്നൂറ് പ്രതിനിധികൾ പങ്കെടുത്തു. ...
മര്‍കസ് ലോ കോളേജിൽ നടന്ന ദേശീയ സെമിനാര്‍ കേരള മനുഷ്യാവകാശ ജുഡീഷ്യല്‍ മെമ്പര്‍ കെ ബൈജുനാഥ് ഉദ്ഘാടനം ചെയ്യുന്നു.
Markaz Live News
March 23, 2023
Updated
കോഴിക്കോട്: മര്‍കസ് ലോ കോളേജിന്റെ ആഭിമുഖ്യത്തില്‍ കേര ളമനുഷ്യാവകാശ ക്കകമ്മീഷനുമായി സഹകരിച്ച് ത്രിദിന ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു. 'പാര്ശ്വവല്കൃതവിഭാഗങ്ങളുടെ മനുഷ്യാവകാശം' എന്ന വിഷയത്തിലായിരുന്നു സെമിനാര്‍. വിവിധ സര്‍വ്വകലാശാലകളില്‍ നിന്നായി മുന്നൂറ് പ്രതിനിധികൾ പങ്കെടുത്തു. എഴുപത്തി അഞ്ച് ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിക്കപ്പെട്ടു. കേരള മനുഷ്യാവകാശ ജുഡീഷ്യല്‍ മെമ്പര്‍ കെ ബൈജുനാഥ് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ഡോ. അഞ്ചു എന്‍ പിള്ള, സി അബ്ദുള്‍ സമദ്, ഡോ. ആബിദ ബീഗം, റഹൂഫ് വി കെ സംബന്ധിച്ചു. മര്‍കസ് നോളജ് സിറ്റി ഡയറക്ടര്‍ ഡോ. അബ്ദുൽ ഹകീം അസ്ഹരി സമാപനപ്രസംഗം നടത്തി.