സ്ത്രീകൾ സമൂഹ നിർമിതിക്കാവശ്യമായ നൈപുണികൾ ആർജ്ജിക്കണം: സി മുഹമ്മദ് ഫൈസി
ഹാദിയ ഹയർസെക്കണ്ടറി, ഹാദിയ ഡിപ്ലോമ പഠനം പൂർത്തീകരിച്ച 143 പേരാണ് ചടങ്ങിൽ ബിരുദം നേടിയത്. ...
മർകസ് ഹാദിയ അക്കാദമി ബിരുദദാനം മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യുന്നു.
Markaz Live News
March 24, 2023
Updated
കാരന്തൂർ: സമൂഹ നിർമിതിയിലെ അടിസ്ഥാന ഘടകമായ കുടുംബത്തിൽ സ്ത്രീകൾ നിർവഹിക്കുന്ന ദൗത്യങ്ങൾക്ക് ഏറെ പ്രസക്തിയുണ്ടെന്ന് സി മുഹമ്മദ് ഫൈസി. കുടുംബബന്ധം ഊഷമളമാക്കുന്നതിലും പുതിയ തലമുറയെ വാർത്തെടുക്കുന്നതിലും സ്ത്രീകൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. സമൂഹ നിർമിതിക്കാവശ്യമായ പരമ്പരാഗതവും നൂതനവുമായ നൈപുണികൾ ആർജ്ജിക്കുന്നത് മികച്ച ഫലം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. മർകസ് ഹാദിയ അക്കാദമിയിൽ നിന്ന് പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥിനികൾക്കുള്ള ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹാദിയ ഹയർസെക്കണ്ടറി, ഹാദിയ ഡിപ്ലോമ പഠനം പൂർത്തീകരിച്ച 143 പേരാണ് ചടങ്ങിൽ ബിരുദം നേടിയത്. ഹയർസെക്കണ്ടറിയിൽ നാജില ടി കെ, ലിയാന ഫാത്വിമ, ശിൻശ ശറിൻ എന്നിവരും ഡിപ്ലോമയിൽ സഫീല നസ്റിൻ, നുസൈബ കെ, ഫാത്വിമ റബീഅത് എന്നിവരും യഥാക്രമം ആദ്യ മൂന്നു റാങ്കുകൾ കരസ്ഥമാക്കി. മർകസ് ചെയർമാൻ കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ ബിരുദദാന പ്രഭാഷണം നടത്തി. സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, ഉനൈസ് മുഹമ്മദ്, അസ്ലം നൂറാനി, ശറഫുദ്ദീൻ കെ, ശിഹാബുദ്ദീൻ, അബ്ദുസ്വമദ് സഖാഫി, ഇസ്സുദ്ദീൻ സഖാഫി, അബ്ദുൽ ഖാദിർ സഖാഫി, അസ്ലം സഖാഫി, സയ്യിദ് ജാഫർ തങ്ങൾ, സ്വാലിഹ് ഇർഫാനി സംബന്ധിച്ചു.