തസ്ഫിയ: പ്രഭാഷണ പരമ്പരക്ക് തുടക്കം
എല്ലാ ദിവസവും ഉച്ചക്ക് ഒരു മണിക്കാണ് പ്രഭാഷണം ആരംഭിക്കുക. ...
മർകസിൽ നടക്കുന്ന റമസാൻ പ്രഭാഷണ പരമ്പര കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്യുന്നു
എല്ലാ ദിവസവും ഉച്ചക്ക് ഒരു മണിക്കാണ് പ്രഭാഷണം ആരംഭിക്കുക. ...
മർകസിൽ നടക്കുന്ന റമസാൻ പ്രഭാഷണ പരമ്പര കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്യുന്നു
കാരന്തൂർ: മർകസ് റമളാൻ ക്യാമ്പയിൻ തസ്ഫിയയുടെ ഭാഗമായ 30 ദിന പ്രഭാഷണ പരമ്പരക്ക് തുടക്കമായി. മസ്ജിദുൽ ഹാമിലിയിൽ ജുമുഅ നിസ്കാരാനന്തരം നടന്ന ചടങ്ങിൽ സുൽത്വാനുൽ ഉലമ കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്തു.
ത്വാഹിർ സഖാഫി മഞ്ചേരി, അനസ് അമാനി പുഷ്പഗിരി, അലവി സഖാഫി കായലം, ശുക്കൂർ സഖാഫി വെണ്ണക്കോട്, റാഫി അഹ്സനി കാന്തപുരം, മുസ്തഫൽ ഫാളിലി കരീറ്റിപ്പറമ്പ് തുടങ്ങിയവർ വരും ദിവസങ്ങളിൽ പ്രഭാഷണം നടത്തും. എല്ലാ ദിവസവും ഉച്ചക്ക് ഒരു മണിക്കാണ് പ്രഭാഷണം ആരംഭിക്കുക.
റമളാൻ ഇരുപത്തിയഞ്ചാം രാവിൽ പതിനായിരക്കണക്കിന് വിശ്വാസികൾ പങ്കെടുക്കുന്ന ആത്മീയ സമ്മേളനം നടക്കും. ഉച്ചക്ക് 1 മണി മുതൽ രാത്രി 1 മണി വരെ വിവിധ സെഷനുകൾ നടക്കും. പ്രമുഖ സാദാത്തുക്കളും പണ്ഡിതരും സമ്മേളനത്തിൽ പങ്കെടുക്കും. കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാരുടെ വാർഷിക റമളാൻ പ്രഭാഷണവും ഇതോടൊപ്പം നടക്കും.
മലേഷ്യന് പ്രധാനമന്ത്രിയും 20 ലോക പണ്ഡിതരും സംബന്ധിക്കും...
40 വര്ഷത്തെ പരിചയ സമ്പന്നനായ ഡോ. ഇഫ്തികാറുദ്ദീന് പരിശോധന നടത്തും...
© Copyright 2024 Markaz Live, All Rights Reserved