ശ്രദ്ധേയമായി ജാമിഉൽ ഫുതൂഹിലെ 'റമളാൻ നസീഹ'
വിശുദ്ധ റമളാനിലെ മുപ്പത് ദിവസങ്ങളിലായി, മുപ്പത് വിഷയങ്ങളിൽ, പ്രഗൽഭരായ മുപ്പത് പ്രഭാഷകരുടെ പ്രഭാഷണങ്ങളാണ് നടക്കുന്നത്. ...

ജാമിഉൽ ഫുതൂഹിലെ 'റമളാൻ നസീഹ' യിൽ ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി പ്രഭാഷണം നടത്തുന്നു

നോളജ് സിറ്റി: ജാമിഉൽ ഫുതൂഹിലെ 'റമളാൻ നസീഹ' ശ്രദ്ധേയമാകുന്നു. മർകസ് നോളജ് സിറ്റിയിലെ റമളാനുൽ വിസ്വാൽ കാമ്പയിനിന്റെ ഭാഗമായി ജാമിഉൽ ഫുതൂഹ് മസ്ജിദിൽ നടക്കുന്ന 'റമളാൻ നസീഹ സദസ്സാണ് ശ്രദ്ധേയമാകുന്നത്. വിശുദ്ധ റമളാനിലെ മുപ്പത് ദിവസങ്ങളിലായി, മുപ്പത് വിഷയങ്ങളിൽ, പ്രഗൽഭരായ മുപ്പത് പ്രഭാഷകരുടെ പ്രഭാഷണങ്ങളാണ് നടക്കുന്നത്. എല്ലാ ദിവസങ്ങളിലും ളുഹ്ർ നിസ്കാരാനന്തരം ജാമിഉൽ ഫുതൂഹ് മസ്ജിദിൽ വെച്ചാണ് പ്രഭാഷണങ്ങൾ. റമളാനിലെ ആരാധന കർമ്മങ്ങൾ, റമളാനിന്റെ സ്രേഷ്ടതകൾ, അറിഞ്ഞിരിക്കേണ്ടതായ ഇസ്ലാമിക കർമ്മ ശാസ്ത്ര മസ്അലകൾ തുടങ്ങിയവയെല്ലാം വിഷയങ്ങളിൽ ഉൾക്കൊള്ളുന്നുണ്ട്. ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി, ലുക്മാൻ സഖാഫി പുല്ലാര, അബൂബക്കർ സഖാഫി പന്നൂർ, ലത്തീഫ് സഖാഫി കാന്തപുരം, റാഫി അഹ്സനി കാന്തപുരം, അബൂബക്കർ സഖാഫി വെണ്ണക്കോട്, എ പി അൻവർ സഖാഫി തുടങ്ങിയ മുപ്പത് പ്രഗൽഭരായ പ്രഭാഷകരുടെ പ്രഭാഷണങ്ങളാണ് നടക്കുന്നത്. കൂടാതെ അഷ്റഫ് സഖാഫി പുന്നത്ത്, ഡോ. കെ സി അബ്ദുറഹ്മാൻ എന്നിവരുടെ ബദർ ഖിസ്സ പാടി പറയലും നടക്കും. സ്ത്രീകൾക്ക് പ്രത്യേക സൗകര്യത്തോടെയുള്ള പരിപാടി ശ്രവിക്കാൻ ഒട്ടേറെ ആളുകളാണ് ദിവസവും എത്തുന്നത്.
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
വൈകുന്നേരം 4 മുതൽ നാളെ പുലർച്ചെ 1 വരെ ഖുർആൻ പ്രമേയമായ വിവിധ ആത്മീയ പരിപാടികൾ. ഖുർആൻ പഠന രംഗത്ത് മികവ് പുലർത്തിയ പ്രതിഭകളെ ആദരിക്കും...
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
© Copyright 2024 Markaz Live, All Rights Reserved