മദീന: മസ്ജിദുന്നബവിയിലെ മുൻ ഇമാമുമാരിൽ ഒരാളും മതപണ്ഡിതനുമായ ശൈഖ് മുഹമ്മദ് ഖലീൽ അൽ ഖാരിഅ് അന്തരിച്ചു. ഖുബാ പള്ളിയിലെയും ഇമാമായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഖുർആൻ പാരായണ ശാസ്ത്ര പണ്ഡിതനും ഇരു ഹറമുകളിലും സേവനം ചെയ്ത പ്രമുഖ ഇമാമുമാരുടെ ഗുരുവും പാകിസ്താൻ വംശജനുമായ ശൈഖ് ഖലീൽ ബിൻ അബ്ദുറഹ്മാൻ അൽ ഖാരിയാണ് പിതാവ്. സൗദി സമയം തിങ്കളാഴ്ച പുലർച്ചെ 2 ന് വിടപറഞ്ഞ അദ്ദേഹത്തിന്റെ ജനാസ സിസ്കാരം മഗ്രിബാനന്തരം മസ്ജിദുന്നബവിയിൽ വെച്ചുനടന്നു. കേരളത്തിലെ സുന്നി പണ്ഡിതരുമായി ബന്ധം സ്ഥാപിച്ചിരുന്ന അദ്ദേഹം 2013 ൽ നടന്ന മർകസ് 35-ാം വാർഷിക സമ്മേളനത്തിൽ മുഖ്യാതിഥിയായി എത്തിയിട്ടുണ്ട്. ശൈഖ് മുഹമ്മദ് ഖലീൽ അൽ ഖാരിയുടെ വിയോഗത്തിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ അനുശോചനം രേഖപ്പെടുത്തി.
മലേഷ്യന് പ്രധാനമന്ത്രിയും 20 ലോക പണ്ഡിതരും സംബന്ധിക്കും...
40 വര്ഷത്തെ പരിചയ സമ്പന്നനായ ഡോ. ഇഫ്തികാറുദ്ദീന് പരിശോധന നടത്തും...
© Copyright 2024 Markaz Live, All Rights Reserved