മണിപ്പാൽ അക്കാദമിയുടെ സമ്മർ സ്കൂളിൽ അവസരം നേടി ജാമിഅ മദീനതുന്നൂർ വിദ്യാർത്ഥികൾ

പൂനൂർ: മണിപ്പാൽ അക്കാദമി ഓഫ് ഹയർ എഡ്യൂക്കേഷന് കീഴിലെ സമ്മർ സ്കൂളിൽ ജാമിഅ മദീനതുന്നൂർ വിദ്യാർത്ഥികൾക്ക് അവസരം ലഭിച്ചു. സെന്റർ ഫോർ ഹ്യുമാനിറ്റീസ് ഡിപ്പാർട്മെന്റ് സംഘടിപ്പിക്കുന്ന സമ്മർ സ്കൂളിൽ മദീനത്തുന്നൂർ വിദ്യാർത്ഥികളായ അൻഷിഫ് അലി, ജാഫർ അലി എന്നിവർക്കാണ് അവസരം ലഭിച്ചത്. ഇന്ത്യയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ നിന്നായി പതിനഞ്ചോളം വിദ്യാർത്ഥികളാണ് സമ്മർ സ്കൂളിൽ യോഗ്യത നേടിയിട്ടുള്ളത്. ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസിനെ അടിസ്ഥാനമാക്കി മണിപ്പാൽ കോളേജിൽ വെച്ച് നടക്കുന്ന പരിപാടിയിൽ വിവിധ യൂണിവേഴ്സിറ്റികളിലെ പ്രൊഫസർമാരുടെ നേതൃത്വത്തിൽ വർക്ക് ഷോപ്പുകൾ, റിസർച് ഓറിയെന്റേഷൻ, ക്യാമ്പസ് ടൂർ, ഗാലറി വിസിറ്റ്, നാച്ചുറൽ വാക്ക് തുടങ്ങിയവ നടക്കും. കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി എ ഇംഗ്ലീഷ് ബിരുദദാരികളായ ഇവർ നിലവിൽ ജാമിഅ മദീനതുന്നൂറിൽ ബാച്ച്ലർ ഇൻ ഇസ്ലാമിക് റിവിൽഡ് നോളജ് അവസാന വർഷ വിദ്യാർഥികളാണ്.
മലപ്പുറം തൃപ്പനച്ചി അലി എക്കാടൻ – ആയിഷ ദമ്പതികളുടെ മകനാണ് അൻഷിഫ് അലി, രായര്കണ്ടി അബൂബക്കർ മുസ്ലിയാർ - ആയിഷ ദാമ്പതികളുടെ മകനാണ് ജാഫർ അലി. വിദ്യാർത്ഥികളെ ജാമിഅ മദീനത്തുന്നൂർ റെക്ടർ ഡോ. എ.പി മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരിയും അക്കാദമിക് കൗൺസിലും അഭിനന്ദിച്ചു.
കാന്തപുരം എ പി അബൂബക്കര് മുസ്ലിയാരുടെ ചെറിയ പെരുന്നാള് സന്ദേശം...
വൈകുന്നേരം 4 മുതൽ നാളെ പുലർച്ചെ 1 വരെ ഖുർആൻ പ്രമേയമായ വിവിധ ആത്മീയ പരിപാടികൾ. ഖുർആൻ പഠന രംഗത്ത് മികവ് പുലർത്തിയ പ്രതിഭകളെ ആദരിക്കും...
കാന്തപുരം എ പി അബൂബക്കര് മുസ്ലിയാരുടെ ചെറിയ പെരുന്നാള് സന്ദേശം...
© Copyright 2024 Markaz Live, All Rights Reserved