ഇഹ്യാഉസ്സുന്ന വിദ്യാർത്ഥി യൂണിയന് നവ സാരഥികൾ

കാരന്തൂർ: ജാമിഅഃ മർകസ് വിദ്യാർത്ഥി യൂണിയൻ ഇഹ്യാഉസ്സുന്നക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പുനഃസംഘടനാ ജനറൽ ബോഡിയിൽ ജാമിഅ മർകസ് ഫൗണ്ടർ ചാൻസലർ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ പുതിയ നേതൃത്വത്തെ പ്രഖ്യാപിച്ചു. വിജ്ഞാനവും സേവനവും വിദ്യാർത്ഥി ജീവിതത്തിന്റെ പ്രമേയമാവണമെന്ന് കാന്തപുരം അഭിപ്രായപ്പെട്ടു. വിദ്യാർത്ഥികളുടെ കലാ-സാഹിത്യ കഴിവുകളെ പരിപോഷിപ്പിക്കുന്നതിനും ഗവേഷണത്തിനും ഉന്നത വിഭ്യാഭ്യാസത്തിനും പ്രേരിപ്പിക്കുന്നതിനുമായി ഒട്ടേറെ കർമപരിപാടികളാണ് യൂണിയൻ ആവിഷ്കരിച്ചിട്ടുള്ളത്. അശരണരെ ചേർത്തുപിടിക്കുക എന്ന മർകസിന്റെ സന്ദേശമുൾക്കൊണ്ട് വിവിധ സാമൂഹ്യക്ഷേമ പദ്ധതികളും നടപ്പിലാക്കുന്നു.
പുനഃസംഘടനാ യോഗം സയ്യിദ് ശിഹാബുദ്ദീൻ ജീലാനിയുടെ അധ്യക്ഷതയിൽ വിപിഎം ഫൈസി വില്യാപ്പള്ളി ഉദ്ഘാടനം ചെയ്തു. സഫ്വാൻ കോട്ടക്കൽ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ഹാഫിള് ശറഫുദ്ദീൻ അണ്ടോണ നന്ദി പറഞ്ഞു. ഭാരവാഹികൾ: സയ്യിദ് അഹ്മദ് ജമലുല്ലൈലി(പ്രസിഡന്റ്), ഹാഫിള് ശറഫുദ്ദീൻ അണ്ടോണ(ജനറൽ സെക്രട്ടറി), ശഫീഖ് കൈതപ്പൊയിൽ(ഫൈനാൻസ് സെക്രട്ടറി), യാസിർ കുറ്റിക്കടവ്, മുഹമ്മദ് ടി സി ആക്കോട്, ഉമൈർ പറവൂർ, അജ്ലാൻ സുൽത്താൻബത്തേരി, ഗസ്സാലി കോടമ്പുഴ, ഹസൻ അലി പറപ്പൂർ, അഹ്മദ് ഇർശാദ് കക്കിഞ്ച, സുഫിയാൻ മഹാരാഷ്ട്ര, താജുദ്ദീൻ കട്ടിപ്പാറ((സെക്രട്ടറിമാർ), റഈസ് കരുവാരക്കുണ്ട്, ഹാഫിള് സ്വഫ്വാൻ ഇന്ത്യനൂർ, ശുഹൈബ് ചേളാരി(അംഗങ്ങൾ)
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
വൈകുന്നേരം 4 മുതൽ നാളെ പുലർച്ചെ 1 വരെ ഖുർആൻ പ്രമേയമായ വിവിധ ആത്മീയ പരിപാടികൾ. ഖുർആൻ പഠന രംഗത്ത് മികവ് പുലർത്തിയ പ്രതിഭകളെ ആദരിക്കും...
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
© Copyright 2024 Markaz Live, All Rights Reserved