പ്ലസ് വൺ പരീക്ഷയിൽ മുഴുവൻ മാർക്കും നേടി മർകസ് വിദ്യാർത്ഥി പവന

കുന്നമംഗലം: പ്ലസ്വൺ പരീക്ഷാഫലത്തിൽ മുഴുവൻ മാർക്കും നേടി മർകസ് ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി പവന സി. സയൻസ് വിഷയങ്ങളിലാണ് കുന്നമംഗലം സ്വദേശി ചളുക്കിൽ ശബരീഷ് കുമാർ, സ്വപ്ന ദമ്പതികളുടെ മകളായ പവന മുഴുവൻ മാർക്കും നേടിയത്. 'സ്കൂളിലെ അച്ചടക്കവും മാസാന്ത പരീക്ഷകളും പഠന പരിശീലനങ്ങളും മുഴുവൻ മാർക്ക് നേടാൻ സഹായിച്ചു. പ്ലസ് ടു പരീക്ഷയിലും മുഴുവൻ മാർക്ക് നേടണമെന്നതും നീറ്റ് പരീക്ഷയെഴുതി ആരോഗ്യരംഗത്ത് ഭാവി തിരഞ്ഞെടുക്കണമെന്നതുമാണ് ആഗ്രഹമെന്നും' പവന പറഞ്ഞു. പവനയെ കൂടാതെ 12 പേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. കുറഞ്ഞ വ്യത്യാസത്തിലാണ് ഇവർക്ക് മുഴുവൻ മാർക്ക് നഷ്ടമായത്. പവനയെയും വിജയികളെയും ഈ നേട്ടത്തിന്റെ കൂടെ നിന്ന അധ്യാപകരെയും രക്ഷിതാക്കളെയും മർകസ് മാനേജ്മെന്റ് അഭിനന്ദിച്ചു.
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
വൈകുന്നേരം 4 മുതൽ നാളെ പുലർച്ചെ 1 വരെ ഖുർആൻ പ്രമേയമായ വിവിധ ആത്മീയ പരിപാടികൾ. ഖുർആൻ പഠന രംഗത്ത് മികവ് പുലർത്തിയ പ്രതിഭകളെ ആദരിക്കും...
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
© Copyright 2024 Markaz Live, All Rights Reserved