ഉള്ഹിയ്യത്ത് പഠന സംഗമം സംഘടിപ്പിച്ചു

മർകസ് ഉള്ഹിയ്യ പഠന സംഗമത്തിൽ മുഹ്യിദ്ദീൻ സഅദി കൊട്ടുക്കര വിഷയാവതരണം നടത്തുന്നു
മർകസ് ഉള്ഹിയ്യ പഠന സംഗമത്തിൽ മുഹ്യിദ്ദീൻ സഅദി കൊട്ടുക്കര വിഷയാവതരണം നടത്തുന്നു
കാരന്തൂർ: ബലിപെരുന്നാളിനോടനുബന്ധിച്ച് വിശേഷ കർമങ്ങളെയും ഉള്ഹിയ്യത്തിനെയും സംബന്ധിച്ച് മർകസിൽ പഠന സംഗമം നടത്തി. കൾച്ചറൽ & എൻവിറോൻമെന്റ് ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പഠന ക്ലാസിൽ മർകസ് മുദരിസ് മുഹ്യിദ്ദീൻ സഅദി കാമിൽ സഖാഫി കൊട്ടുക്കര വിഷയാവതരണം നടത്തി. അല്ലാഹുവിന്റെ പരീക്ഷണങ്ങളിൽ വിജയിച്ച ഒരു കുടുംബത്തിന്റെ അനുസ്മരണമാണ് ബലിപെരുന്നാളെന്നും പരീക്ഷണങ്ങളിൽ അല്ലാഹുവിനെ ഓർക്കാനും ക്ഷമിക്കാനും വിശ്വാസികളെ അത് സജ്ജരാക്കണമെന്നും അദ്ദേഹം പറഞ്ഞു. ബലിപെരുന്നാൾ അനുഷ്ഠാനങ്ങളെയും ബലികർമത്തെയും സംബന്ധിച്ചുള്ള സംശയങ്ങൾ സംഗമത്തിൽ ചർച്ചചെയ്തു. വിഎം അബ്ദുറശീദ് സഖാഫി ഉദ്ഘാടനം ചെയ്തു. ഉനൈസ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. അബൂബക്കർ ഹാജി കിഴക്കോത്ത്, അഡ്വ. മുസ്തഫ സഖാഫി, അശ്റഫ് കാഞ്ഞിര, അക്ബർ ബാദുഷ സഖാഫി, അബ്ദുലത്തീഫ് സഖാഫി പെരുമുഖം, ഉസ്മാൻ സഖാഫി വേങ്ങര സംബന്ധിച്ചു.
ഞായറാഴ്ച നടക്കുന്ന ഇന്റര്‍വ്യൂവിലേക്ക് അപേക്ഷ ക്ഷണിച്ചു...
ഗവ. തൊഴിലവസരങ്ങളിലേക്ക് മൂല്യബോധമുള്ള വിദ്യാര്‍ത്ഥി സമൂഹം ഉല്‍ബുദ്ധരാകണം: ഡോ. അബ്ദുല്‍ ഹകീം അസ്ഹരി...
ബിഹാറില്‍ നിന്നുള്ള ആഇശ ഫാത്വിമക്ക് മിന്നുന്ന വിജയം...
സാംസ്കാരിക പൈതൃകങ്ങളുടെ സംരക്ഷണത്തിന് മികച്ച മാതൃകകള്‍ കൊണ്ടുവന്നതിനാണ് അവാര്‍ഡ്...
മർകസ് വിദ്യാർഥി യൂണിയൻ പുനഃസംഘടിപ്പിച്ചു....
ഞായറാഴ്ച നടക്കുന്ന ഇന്റര്‍വ്യൂവിലേക്ക് അപേക്ഷ ക്ഷണിച്ചു...
ഗവ. തൊഴിലവസരങ്ങളിലേക്ക് മൂല്യബോധമുള്ള വിദ്യാര്‍ത്ഥി സമൂഹം ഉല്‍ബുദ്ധരാകണം: ഡോ. അബ്ദുല്‍ ഹകീം അസ്ഹരി...
© Copyright 2024 Markaz Live, All Rights Reserved