കോഴിക്കോട്: മര്കസ് ഗ്ലോബല് കൗണ്സില് സംഘടിപ്പിക്കുന്ന പ്രവാസി സമ്മിറ്റ് 'കണക്റ്റ് 23' നോളജ് സിറ്റിയില് നടക്കും. ശനിയാഴ്ച രാവിലെ ഒമ്പത് മുതല് വൈകിട്ട് നാലു വരെയാണ് സംഗമം. വിവിധ വിദേശ രാജ്യങ്ങളില് നിന്നുള്ള പ്രവാസികളും കുടുംബാംഗങ്ങളുമാണ് സമ്മിറ്റിൽ സംഗമിക്കുക. കര്ണാടക നിയമസഭാ സ്പീക്കര് യു ടി ഖാദര് സമ്മിറ്റ് ഉദ്ഘാടനം ചെയ്യും. സയ്യിദ് അലി ബാഫഖി തങ്ങൾ അധ്യക്ഷത വഹിക്കും. സമാപന സംഗമത്തിൽ ഇന്ത്യന് ഗ്രാന്ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര് മുസ്ലിയാർ പ്രതിനിധികളുമായി സംവദിക്കും. സ്പിരിച്വല് എൻലൈറ്റ്മെന്റ്, കൾച്ചറൽ റിട്രീറ്റ്, സിറ്റി എക്സ്പ്ലോര് തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ സമ്മിറ്റിനോടനുബന്ധിച്ച് നടക്കും. മർകസ് അൽഫാറൂഖിയ്യ സ്കൂൾ പ്രിൻസിപ്പലും ദേശീയ അധ്യാപക അവാർഡ് ജേതാവുമായ നിയാസ് ചോലയുടെ നേതൃത്വത്തിൽ കുട്ടികൾക്കുള്ള പ്രത്യേക ശില്പശാലയും സമ്മിറ്റിന്റെ ഭാഗമാണ്. കോയാ കാപ്പാടിന്റെ നേതൃത്വത്തിലുള്ള കലാ- സാംസ്കാരിക ആസ്വാദനം ചടങ്ങിൽ അരങ്ങേറും.
കെകെ അഹ്മദ് കുട്ടി മുസ്ലിയാർ കട്ടിപ്പാറ, വിപിഎം ഫൈസി വില്യാപ്പള്ളി, സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം, സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, ഉള്ളാൾ സയ്യിദ് മദനി ദർഗ പ്രസിഡന്റ് ഹനീഫ ഹാജി, നോളജ് സിറ്റി മാനേജിംഗ് ഡയറക്ടര് ഡോ. മുഹമ്മദ് അബ്ദുല് ഹകീം അസ്ഹരി, മര്കസ് ഗ്ലോബല് കൗണ്സില് ഭാരവാഹികളായ ഉസ്മാന് സഖാഫി തിരുവത്ര, അബ്ദുല് ഗഫൂര് വാഴക്കാട്, അബ്ദുല് കരീം ഹാജി മേമുണ്ട, നിസാർ സഖാഫി ഒമാൻ സമ്മിറ്റിൽ സംബന്ധിക്കും.
മലേഷ്യന് പ്രധാനമന്ത്രിയും 20 ലോക പണ്ഡിതരും സംബന്ധിക്കും...
40 വര്ഷത്തെ പരിചയ സമ്പന്നനായ ഡോ. ഇഫ്തികാറുദ്ദീന് പരിശോധന നടത്തും...
© Copyright 2024 Markaz Live, All Rights Reserved