കേരള മുസ്ലിം പണ്ഡിത ചരിത്രം പരമ്പരയിലെ നാലാമത്തെ പുസ്തകം പുറത്തിറങ്ങി

കോഴിക്കോട്: കേരള മുസ്ലിം പണ്ഡിത ചരിത്ര പരമ്പരയിലെ നാലാമത്തെ പുസ്തകം 'വെളിയങ്കോട് കുഞ്ഞുട്ടി മുസ്ലിയാർ' പുറത്തിറങ്ങി. വി പി മുഹമ്മദ് സ്വാദിഖ് അഹ്സനിയാണ് ജീവചരിത്രം തയ്യാറാക്കിയത്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തിൽ മലബാറിൽ സജീവമായ ആത്മീയ- ധൈഷണിക ഇടപെടലുകൾ നടത്തിയ പണ്ഡിതനാണ് വെളിയങ്കോട് കുഞ്ഞുട്ടി മുസ്ലിയാർ.
മർകസ് നോളജ് സിറ്റിയിലെ മലൈബാർ ഫൗണ്ടേഷൻ ഫോർ റിസേർച്ച് ആൻഡ് ഡെവലപമെന്റാണ് പ്രസാധകർ. കെ പി മുഹമ്മദ് മുസ്്ലിയാർ കൊമ്പം ചീഫ് എഡിറ്ററായുള്ള സംഘമാണ് കേരളത്തിലെ ഇസ്ലാമിക നിർമിതിക്ക് സഹായകളായവരെ കുറിച്ചുള്ള പഠന പരമ്പര തയ്യാറാക്കുന്നത്. പുസ്തകം ആവശ്യമുള്ളവർക്ക് +91 70340 22055, +91 6235 998 830 എന്നീ നമ്പറുകൾ വഴി പ്രീ പബ്ലിക്കേഷൻ ഓഫറോടെ ബുക്ക് ചെയ്യാവുന്നതാണെന്ന് പ്രസാധകർ അറിയിച്ചു.
കാന്തപുരം എ പി അബൂബക്കര് മുസ്ലിയാരുടെ ചെറിയ പെരുന്നാള് സന്ദേശം...
വൈകുന്നേരം 4 മുതൽ നാളെ പുലർച്ചെ 1 വരെ ഖുർആൻ പ്രമേയമായ വിവിധ ആത്മീയ പരിപാടികൾ. ഖുർആൻ പഠന രംഗത്ത് മികവ് പുലർത്തിയ പ്രതിഭകളെ ആദരിക്കും...
കാന്തപുരം എ പി അബൂബക്കര് മുസ്ലിയാരുടെ ചെറിയ പെരുന്നാള് സന്ദേശം...
© Copyright 2024 Markaz Live, All Rights Reserved