ഈജിപ്ത് ഔഖാഫ് - ജാമിഅ മര്കസ് സംയുക്ത സെമിനാർ നാളെ ആരംഭിക്കും

കോഴിക്കോട് : ഈജിപ്ത് ഔഖാഫുമായി സഹകരിച്ച് ജാമിഅ മര്കസ് വിദ്യാര്ത്ഥികള്ക്കായി സംഘടിപ്പിക്കുന്ന ദ്വിദിന കർമശാസ്ത്ര സെമിനാർ നാളെ(ബുധൻ) ആരംഭിക്കും. കര്മശാസ്ത്രത്തില് ഇമാം ശാഫി(റ) യുടെ സംഭാവനകള്, നിരീശ്വരവാദവും തീവ്ര വാദവും ഉയര്ത്തുന്ന വെല്ലുവിളികള്, പ്രവാചക ചര്യയിലെ പ്രബോധന മാര്ഗങ്ങള്, മതസഹിഷ്ണുത എന്നീ വിഷയങ്ങളില് യഥാക്രമം പ്രൊഫസര് അത്വാ സന്ബാത്വി (കുല്ലിയ്യ ശരീഅ വല് ഖാനൂന് പ്രിന്സിപ്പല്) പ്രൊഫസര് ബകര് സകി (കുല്ലിയ്യ ഉസൂലുദ്ദീന്, പ്രിന്സിപ്പല്) പ്രൊഫ.ഹാനി തമാം,(അസി.പ്രൊഫസര്) പ്രൊഫ.മുഹമ്മദ് ജുന്ദി (റജിസ്ട്രാര്) എന്നിവര് ക്ലാസെടുക്കും. ഈജിപ്ത് ഔഖാഫ് മിനിസ്റ്റര് ഡോ. മുഖ്താര് ജുമുഅ, ജാമിഅ മര്കസ് ചാന്സ്ലര് സി. മുഹമ്മദ് ഫൈസി സെമിനാർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിക്കും.
കാന്തപുരം എ പി അബൂബക്കര് മുസ്ലിയാരുടെ ചെറിയ പെരുന്നാള് സന്ദേശം...
വൈകുന്നേരം 4 മുതൽ നാളെ പുലർച്ചെ 1 വരെ ഖുർആൻ പ്രമേയമായ വിവിധ ആത്മീയ പരിപാടികൾ. ഖുർആൻ പഠന രംഗത്ത് മികവ് പുലർത്തിയ പ്രതിഭകളെ ആദരിക്കും...
കാന്തപുരം എ പി അബൂബക്കര് മുസ്ലിയാരുടെ ചെറിയ പെരുന്നാള് സന്ദേശം...
© Copyright 2024 Markaz Live, All Rights Reserved