മർകസ് ഗേൾസ് ഹൈസ്കൂളിൽ ഉന്നത വിജയികളെ അനുമോദിച്ചു

"വിജയപ്രഭ" ചടങ്ങിൽ വിദ്യാർത്ഥികൾക്കുള്ള അനുമോദനം അഡ്വ പി ടി എ റഹീം എം.എൽ.എ കൈമാറുന്നു
"വിജയപ്രഭ" ചടങ്ങിൽ വിദ്യാർത്ഥികൾക്കുള്ള അനുമോദനം അഡ്വ പി ടി എ റഹീം എം.എൽ.എ കൈമാറുന്നു
കാരന്തൂർ: മർകസ് ഗേൾസ് ഹൈസ്കൂൾ കാരന്തൂരിൽ 2022-23 അധ്യയന വർഷത്തെ എസ്.എസ്.എൽ.സി, എൻ എം എം എസ് ഇ , രാജ്യപുരസ്കാർ ഉന്നതവിജയികൾക്കുള്ള അനുമോദന പരിപാടി "വിജയപ്രഭ" കുന്നമംഗലം നിയോജക മണ്ഡലം എം.എൽ.എ അഡ്വ പി ടി എ റഹീം ഉദ്ഘാടനം ചെയ്തു . 2023-24 അധ്യയന വർഷത്തെ വിജയോത്സവം ഉദ്ഘാടനം കുന്നമംഗലം ഉപജില്ല വിദ്യാഭാസ ഓഫീസർ ശ്രീ കെ ജെ പോൾ നിർവഹിച്ചു. ഹെഡ്മിസ്ട്രസ്സ് ആയിഷ ബീവി ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പി ടി എ പ്രസിഡന്റ് കെ മൊയ്തീൻ കോയ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ശ്രീമതി ഷൈജാവളപ്പിൽ, പ്രിൻസിപ്പാൾ എ റഷീദ് മാസ്റ്റർ, വിജയോത്സവം കൺവീനർ റബീബ പി, പി ടി എ വൈസ് പ്രസിഡന്റുമാരായ മുഹമ്മദ് ഷാജി, ശരീഫ് കാരന്തൂർ, അധ്യാപികമാരായ എ കെ മുഹമ്മദ് അഷ്റഫ്, പി ആയിഷ, രതി ടി എ എന്നിവർ ആശംസകൾ അർപ്പിച്ചു . സ്റ്റാഫ് സെക്രട്ടറി ആർ കെ റസിയ ടീച്ചർ നന്ദി പറഞ്ഞു.
കാന്തപുരം എ പി അബൂബക്കര് മുസ്ലിയാരുടെ ചെറിയ പെരുന്നാള് സന്ദേശം...
വൈകുന്നേരം 4 മുതൽ നാളെ പുലർച്ചെ 1 വരെ ഖുർആൻ പ്രമേയമായ വിവിധ ആത്മീയ പരിപാടികൾ. ഖുർആൻ പഠന രംഗത്ത് മികവ് പുലർത്തിയ പ്രതിഭകളെ ആദരിക്കും...
കാന്തപുരം എ പി അബൂബക്കര് മുസ്ലിയാരുടെ ചെറിയ പെരുന്നാള് സന്ദേശം...
© Copyright 2024 Markaz Live, All Rights Reserved