ജാമിഉല് ഫുതൂഹില് ആത്മീയ അനുഭൂതി പകര്ന്ന് ദ്വീപ് സംഘത്തിന്റെ മൗലിദ് പാരായണം
മര്കസ് നോളജ് സിറ്റിയിലെ ജാമിഉല് ഫുതൂഹില് നടക്കുന്ന ജല്സതുല് മൗലിദിന് നേതൃത്വം നല്കുന്ന ലക്ഷദ്വീപ് സംഘം
Markaz Live News
September 25, 2023
Updated
നോളജ് സിറ്റി: മര്കസ് നോളജ് സിറ്റിയിലെ ജാമിഉല് ഫുതൂഹിലെ മൗലിദ് ജല്സക്ക് ആത്മീയ അനുഭൂതിയും നവ്യാനുഭവവും പകര്ന്ന് ദ്വീപ് സംഘത്തിന്റെ മൗലിദ് പാരായണം. റബിഉല് അവ്വല് ഒന്ന് മുതല് മഗ്രിബ് നിസ്കാരനന്തരം ജാമിഉല് ഫുതൂഹില് നടക്കുന്ന മൗലിദ് ജല്സയില് വിവിധ ദേശക്കാരുടെ വിവിധ തരത്തിലുള്ള മൗലിദ് പാരായണമാണ് നടക്കുന്നത്. ദ്വീപ് സംഘത്തിന്റെ തനത് ശൈലിയിലുള്ള മൗലിദ് പാരായാണം കഴിഞ്ഞ ദിവസം ജാമിഉല് ഫുതൂഹിലെത്തിയ വിശ്വാസികള്ക്ക് നവ്യാനുഭവം പകര്ന്നു. അതോടൊപ്പം, വിശ്വപ്രസിദ്ധമായ മസ്ജിദിലെ മൗലിദ് ജല്സയില് തങ്ങളുടെ തനത് ശൈലിയില് മൗലിദ് അവതരിപ്പിക്കാന് അവസരം കിട്ടിയത് ദ്വീപ് സംഘത്തിനും ആവേശമായി. അറഫാത്ത് സുഹ് രിയുടെയും മാലിക് ദീനാറിന്റെയും നേതൃത്വത്തിലുള്ള 12 അംഗ ജസീറത്തുല് മര്ജാന് മൗലിദ് സംഘമാണ് ലക്ഷദ്വീപില് നിന്ന് ജാമിഉല് ഫുതൂഹിലെത്തിയത്. വിവിധ ദ്വീപുകളില് നിന്നായി വന്ന സംഘം ത്വറഫല് ആലം മൗലിദാണ് ആലപിച്ചത്.