സുസ്ഥിര നവീകരണത്തിലെ മികവിനുള്ള അവാര്‍ഡ് മര്‍കസ് നോളജ് സിറ്റിക്ക്
സുസ്ഥിര നവീകരണത്തിലെ മികവിനുള്ള അവാര്‍ഡ് മര്‍കസ് നോളജ് സിറ്റി സി ഇ ഒ ഡോ. അബ്ദുസ്സലാം മുഹമ്മദ് സ്വീകരിക്കുന്നു
സുസ്ഥിര നവീകരണത്തിലെ മികവിനുള്ള അവാര്‍ഡ് മര്‍കസ് നോളജ് സിറ്റി സി ഇ ഒ ഡോ. അബ്ദുസ്സലാം മുഹമ്മദ് സ്വീകരിക്കുന്നു
ന്യൂഡല്‍ഹി : ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗാര്‍ഡിയന്‍സ് ഓഫ് ഗ്രീന്‍ എന്ന എന്‍ ജി ഒ സുസ്ഥിര നവീകരണത്തിന് ഏര്‍പ്പെടുത്തിയ അവാര്‍ഡ് മര്‍കസ് നോളജ് സിറ്റിക്ക്. നൂറുക്കണക്കിന് എന്‍ട്രികളിൽ നിന്നാണ് മർകസ് നോളജ് സിറ്റി അവാര്‍ഡിന് അർഹരായി തിരഞ്ഞെടുക്കപ്പെട്ടത്. മണ്ണ്, ജലം, വായു മുതലായവയുടെ ഗുണമേന്മ സംരക്ഷിക്കുന്ന സ്ഥാപനങ്ങള്‍ക്കും സംരംഭങ്ങള്‍ക്കുമാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സോളാര്‍ വൈദ്യുത സംവിധാനം, മഴ വെള്ള സംഭരണം, മാലിന്യസംസ്കരണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളാണ് നോളജ് സിറ്റിയെ നേട്ടത്തിലെത്തിന് അർഹരാക്കിയത്.
മര്‍കസ് നോളജ് സിറ്റിക്ക് വേണ്ടി സി ഇ ഒ ഡോ. അബ്ദുസ്സലാം മുഹമ്മദ് അവാര്‍ഡ് സ്വീകരിച്ചു. അംബാസഡര്‍ ഡോ. ദീപക് വോറ, മേജര്‍ ജനറല്‍ ജി ഡി ബക്ഷി, നവാബ് ഖാസിം അലി ഖാന് രാംപൂര്‍ തുടങ്ങിയവര്‍ അടങ്ങിയ പാനലാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. നേരത്തെ സുസ്ഥിര വികസനം എന്ന ആശയത്തിൽ ഊന്നി നടന്ന അന്താരാഷ്ട്ര ക്ലൈമറ്റ് ആക്ഷന്‍ മർകസ് നോളജ് സിറ്റി ആതിഥേയത്വം വഹിച്ചിരുന്നു
മലേഷ്യന്‍ പ്രധാനമന്ത്രിയും 20 ലോക പണ്ഡിതരും സംബന്ധിക്കും...
40 വര്‍ഷത്തെ പരിചയ സമ്പന്നനായ ഡോ. ഇഫ്തികാറുദ്ദീന്‍ പരിശോധന നടത്തും...
© Copyright 2024 Markaz Live, All Rights Reserved