ശുചീകരണം മുതൽ പാചകം വരെ റോബോട്ടുകൾ; ഒരാഴ്ച നീളുന്ന റോബോ ഗാലക്ക് നോളജ് സിറ്റിയിൽ തുടക്കം
മർകസ് നോളജ് സിറ്റിയിൽ നടക്കുന്ന ഡി ബി ഐ റോബോ ഗലയിൽ നിന്ന്
മർകസ് നോളജ് സിറ്റിയിൽ നടക്കുന്ന ഡി ബി ഐ റോബോ ഗലയിൽ നിന്ന്
നോളജ് സിറ്റി: നവ്യാനുഭവങ്ങളൊരുക്കി മര്‍കസ് നോളജ് സിറ്റിയിലെ ഹില്സിനായിയില് ആരംഭിച്ച റോബോ ഗാല റോബോട്ടിക് ഷോ. നോളജ് സിറ്റി ഫെസ്റ്റിന്റെ ഭാഗമായാണ് ഞായറാഴ്ച മുതല്‍ ഈ മാസം 31 വരെ റോബോ ഗല സംഘടിപ്പിക്കുന്നത്. രാവിലെ 9 മുതൽ രാത്രി 9 വരെയാണ് പ്രവർത്തനം. മനുഷ്യ പ്രവര്‍ത്തനങ്ങള്‍ യന്ത്രങ്ങള്‍ നടത്തുന്ന ഭാവിയെ നേരിട്ട് കാണാനും പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കാനുമായാണ് റോബോ ഗല സംഘടിപ്പിക്കുന്നത്. ഡി ബി ഐ ഹില്‍സിനായി വിദ്യാര്‍ഥികളുടെ നേതൃത്വത്തിലുള്ള സംഘമാണ് റോബോട്ടുകളുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു നല്‍കുന്നത്.
ശുചീകരണം മുതല്‍ പാചകം വരെയുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് കൃത്യമായി നടത്തുന്ന റോബോട്ടുകള്‍ ഗലയിലുണ്ട്. പാകം ചെയ്ത ഭക്ഷണം വിതരണം ചെയ്യുന്ന സെര്‍വിംഗ് റോബോട്ട്, ശസത്രക്രിയ പോലും ചെയ്യാന്‍ കഴിയുന്ന റോബോട്ടിക് ആംസ്, സെന്‍സര്‍ വാള്, എ ഐ സോണ്‍, വെര്‍ച്വല്‍ റിയാലിറ്റി, ഓഗ്മെന്റൽ റിയാലിറ്റി, ത്രി.ഡി പ്രിന്റിംഗ്, ഹോളോഗ്രാംസ്, എവലൂഷന്‍ വാള് തുടങ്ങിയവയും റോബോ ഗാലയില്‍ പ്രവര്‍ത്തന സജ്ജമാണ്. അതോടൊപ്പം, ഓടിയടുത്തെത്തുമ്പോള് കാഴ്ചക്കാരില്‍ പലരും ഒരു നിമിഷം പകച്ചുപോകുന്ന കാവല്‍ റോബോ ഡോഗും കൗതുകമുണര്‍ത്തുന്നതും ഭാവിയെ കാണിച്ചുതരുന്നതുമാണ്.
ഭാവിയില്‍ കാര്‍ഷിക മേഖലക്ക് വലിയ സഹായകരമാകുന്ന സീറോ ടച്ച് ഫാമിംഗും ഡ്രോണ്‍ ഉപയോഗിച്ചുള്ള കാര്‍ഷിക സംവിധാനങ്ങളുമെല്ലാം നേരിട്ടറിയാവുന്ന തരത്തിലാണ് റോബോ ഗല സജ്ജീകരിച്ചിരിക്കുന്നത്. വെര്‍ച്വല്‍ പിയാനോ, ഫേസ്വല് ഇമോഷന് റെക്കഗ്നേഷന്‍, പോസ് എസ്റ്റിമേഷന്‍, വെര്‍ച്വല്‍ പെയിന്റിംഗ് തുടങ്ങിയ 26 ലധികം സംവിധാനങ്ങളുടെ പ്രദര്‍ശനമാണ് റോബോ ഗലയിലുള്ളത്. കൂടാതെ, കോഡിംഗിന്റെയും പ്രോഗ്രാമിന്റെയും ബാലപാഠങ്ങള്‍ ഗെയിമിലൂടെ മനസ്സിലാക്കിത്തരുന്ന മോഡലുകളും ഡി ബി ഐ റോബോ ഗലയെ ആകര്‍ഷണീയമാക്കുന്നുണ്ട്.