കാരന്തൂർ: മർകസ് റൈഹാൻ വാലി വിദ്യാർത്ഥികളുടെ കലാപരിപാടിയായ യൂഫോറിയക്ക് തുടക്കമായി. എൻലിവെൻ തോട്ട്സ്, എൻലൈറ്റൻസ് സോൾസ് എന്ന പ്രമേയത്തിൽ ഒരു മാസമായി നടന്നു വരുന്ന ലൈഫ് ഫെസ്റ്റിവലിൻ്റെ സമാപനമായാണ് കലാ മത്സരങ്ങൾ നടക്കുന്നത്.
നാല് ദിവസം നീണ്ടു നിൽക്കുന്ന പരിപാടിയിൽ അഞ്ച് വിഭാഗങ്ങളിലായി 180 ഓളം ഇനങ്ങളിൽ അഹ് ലെ ഖൽദൂൻ, അഹ്ലെ ബത്തൂത്ത, അഹ്ലേ ബിറൂനി എന്നീ ഗ്രൂപ്പുകളിലായി 200 ലധികം വിദ്യാർത്ഥികൾ മാറ്റുരക്കും. പരിപാടി സി. പി സിറാജുദ്ധീൻ സഖാഫിയുടെ അദ്ധ്യക്ഷതയിൽ കാന്തപുരം എ. പി അബൂബക്കർ മുസ്ലിയാർ ഉദ്ഘടനം ചെയ്യും. സി മുഹമ്മദ് ഫൈസി, ഓർഫനേജ് കൺട്രോൾ ബോർഡ് ചെയർമാൻ എൻ.അലി അബ്ദുള്ള, അബ്ദുൽ ഹകീം അസ്ഹരി തുടങ്ങിയവർ സംവദിക്കും.
ഇന്നലെ നടന്ന 'റൈഹാൻ വാലി ഓസ്മോ സ്കോളേഴ്സ് സമ്മിറ്റ്' മുഹിയുദ്ധീൻ സഅദി കൊട്ടുക്കര ഉദ്ഘാടനം ചെയ്തു. മർകസും റൈഹാൻ വാലിയും, സോഷ്യൽ ലീഡർഷിപ്പ്, സ്വപ്നങ്ങൾക്ക് ചിറക് നൽകാം, എന്ന വിഷയങ്ങളിൽ അബ്ദുസമദ് എടവണ്ണപ്പാറ, അബ്ദുസമദ് യൂണിവേഴ്സിറ്റി, റമീസ് വാഴക്കാട് സംസാരിക്കും.
ഇന്ന് 'മനുഷ്യനെ നിർമിക്കുന്ന യാത്രകൾ' എന്ന വിഷയത്തിൽ ശൗക്കത്ത് നഈമി, സി പി ഉബൈദുള്ള സഖാഫി, ശരീഫ് നിസാമി പയ്യനാട് തുടങ്ങിയവർ സംസാരിക്കും, ശനിയാഴ്ച(നാളെ) നടക്കുന്ന 'ളിയാഫ' സംഗമത്തിൽ പ്രാർത്ഥനക്ക് സയ്യിദ് അഹ്ദൽ മുത്തനൂർ തങ്ങൾ നേതൃത്വം നൽകും. 'ഇമാറ സമ്മിറ്റ്' ബാദുഷ സഖാഫി ഉദ്ഘാടനം ചെയ്യും. റൈഹാനികൾ വരച്ച ഭൂപടം, പ്രൊഫഷണൽ പരിസരത്തെ പ്രബോധന സാധ്യതകൾ എന്നീ വിഷയങ്ങളിൽ പ്രമുഖർ സംസാരിക്കും.
ലൈഫ് ഫെസ്റ്റിവലിൻ്റെ ഭാഗമായി ഒരു മാസമായി നീണ്ടു നിന്ന ക്യാമ്പയിനിൽ ഹോം കെയർ സംഗമം, ശിപ്ഷൈപ്, ധർമ്മം പൂത്ത പൂമരം, കൂരിരുട്ടുള്ള വെളുത്തവേ നിറങ്ങൾ, ഹാർട്ട് ടൂ ഹാർട്ട്, എക്സ്പെഡിഷൻ, ഫസ്റ്റ് എയ്ഡ്, ഫോസിൽ ഫ്യൂവൽ ബദൽ സാധ്യതകൾ, യന്ത്ര മനുഷ്യരുടെ കുടിയേറ്റം തുടങ്ങിയ വ്യത്യസ്ത സെഷനുകൾക്ക് പ്രമുഖ വ്യക്തിത്വങ്ങൾ നേതൃത്വം നൽകി