ജോയ് ആലുക്കാസ് ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയെ മർകസിൽ സന്ദർശിച്ചു

ജോയ് ആലുക്കാസ് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർക്കൊപ്പം
ജോയ് ആലുക്കാസ് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർക്കൊപ്പം
കോഴിക്കോട്: ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ജോയ് ആലുക്കാസ് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച നടത്തി. മർകസ് കാമിൽ ഇജ്തിമയിൽ നടന്ന സ്വീകരണ പരിപാടിയിൽ ആലുക്കാസ് ഫൗണ്ടേഷനും ഷെയ്ഖ് അബൂബക്കർ ഫൗണ്ടേഷനും ചേർന്ന് വിദ്യാഭ്യാസ- സാമൂഹിക പുരോഗതിക്ക് ആവശ്യമായ വിവിധ പദ്ധതികളിൽ സഹകരിച്ചു പ്രവർത്തിക്കാൻ ധാരണയായി.
രാവിലെ 11 മണിക്ക് മർകസിലെത്തിയ ജോയ് ആലുക്കാസ് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുമായി സൗഹൃദ സംഭാഷണം നടത്തുകയും വിദ്യാർത്ഥികളുമായി സംസാരിക്കുകയും ചെയ്തു. ചടങ്ങിൽ മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. മർകസ് അസോ. ഡയറക്ടർ. എഡ്യൂക്കേഷൻ, ഉനൈസ് കൽപകഞ്ചേരി സ്വാഗതവും മർകസ് നോളേജ് സിറ്റി സി എ ഓ അഡ്വ. തൻവീർ ഉമർ നന്ദിയും പറഞ്ഞു. മർകസ് ഡയറക്ടർ ഇൻ ചാർജ് ബാദുഷ സഖാഫി, സി എ ഓ റഷീദ് സഖാഫി, പി ആർ ഡി ജോയിൻ്റ് ഡയറക്ടർ കെ കെ ഷമീം, ജലീൽ മാട്ടൂൽ, സംബന്ധിച്ചു.
ഞായറാഴ്ച നടക്കുന്ന ഇന്റര്‍വ്യൂവിലേക്ക് അപേക്ഷ ക്ഷണിച്ചു...
ഗവ. തൊഴിലവസരങ്ങളിലേക്ക് മൂല്യബോധമുള്ള വിദ്യാര്‍ത്ഥി സമൂഹം ഉല്‍ബുദ്ധരാകണം: ഡോ. അബ്ദുല്‍ ഹകീം അസ്ഹരി...
ബിഹാറില്‍ നിന്നുള്ള ആഇശ ഫാത്വിമക്ക് മിന്നുന്ന വിജയം...
സാംസ്കാരിക പൈതൃകങ്ങളുടെ സംരക്ഷണത്തിന് മികച്ച മാതൃകകള്‍ കൊണ്ടുവന്നതിനാണ് അവാര്‍ഡ്...
മർകസ് വിദ്യാർഥി യൂണിയൻ പുനഃസംഘടിപ്പിച്ചു....
ഞായറാഴ്ച നടക്കുന്ന ഇന്റര്‍വ്യൂവിലേക്ക് അപേക്ഷ ക്ഷണിച്ചു...
ഗവ. തൊഴിലവസരങ്ങളിലേക്ക് മൂല്യബോധമുള്ള വിദ്യാര്‍ത്ഥി സമൂഹം ഉല്‍ബുദ്ധരാകണം: ഡോ. അബ്ദുല്‍ ഹകീം അസ്ഹരി...
© Copyright 2024 Markaz Live, All Rights Reserved