മർകസ് നോളജ് സിറ്റിയിൽ ബോയ്സ് ഹോസ്റ്റലിന് തറക്കല്ലിട്ടു


നോളജ് സിറ്റി: മര്‍കസ് നോളജ് സിറ്റിയിലെ വിദ്യാര്‍ഥികള്‍ക്കായി നിര്‍മിക്കുന്ന മെന്‍സ് ഹോസ്റ്റലിന് തറക്കല്ലിട്ടു. അഞ്ച് നിലകളിലായി 200ല്‍ ബെഡുകള്‍ ഉള്‍ക്കൊള്ളാവുന്ന ഹോസ്റ്റല്‍ ബില്‍ഡിംഗ് ആണ് നിര്‍മിക്കുന്നത്. മര്‍കസ് യൂനാനി മെഡിക്കല്‍ കോളജ്, മര്‍കസ് ലോ കോളജ് തുടങ്ങിയ കലാലയങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കുള്ള വിശാലമായ താമസ സൗകര്യമാണ് പുതുതായി നിര്‍മിക്കുന്ന കെട്ടിടത്തില്‍ ഒരുക്കുന്നത്. ആദ്യഘട്ടത്തില്‍ മൂന്ന് നിലകളിലായി 100ല്‍ പരം ബെഡ് സ്പെയ്സുകളാണ് നിര്‍മിക്കുന്നത്. താമസ സൗകര്യത്തിന് പുറമെ സ്റ്റഡി റും, ലോണ്‍ഡ്രി, കിച്ചണ്‍ തുടങ്ങിയവയോടെയാണ് ഹോസ്റ്റല്‍ കെട്ടിടം വരുന്നത്. ഇതോടെ, വിദൂര ദിക്കുകളില്‍ നിന്നെത്തി പഠിക്കുന്നവര്‍ക്ക് ഹോസ്റ്റല്‍ സഹായകരമാകും. നേതാനി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സഹകരണത്തോടെയാണ് ബില്‍ഡിംഗ് നിര്‍മാണം.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം