'ജിന്നും ജമലും' പാടി സോഷ്യൽമീഡിയയിൽ വൈറലായി മർകസ് കശ്മീരി വിദ്യാർത്ഥി

കോഴിക്കോട്: ജിന്നും ജമലും എന്ന സൂപ്പർ ഹിറ്റ് ഗാനം പാടി സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ് മർകസ് കശ്മീരി ഹോം വിദ്യാർത്ഥി ഫൈസാൻ. മർകസിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച വീഡിയോ രണ്ട് ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. കശ്മീരിലെ പൂഞ്ച് ജില്ലയിലെ അരായിൽ നിന്നാണ് ഫൈസാൻ അഹ്മദ് കഴിഞ്ഞ വർഷം കശ്മീരി ഹോമിൽ പഠനത്തിനായി എത്തിയത്. കാരന്തൂർ മർകസ് ബോയ്സ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സഹ്ൽ സഖാഫിയാണ് വീഡിയോ പകർത്തിയത്.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കശ്മീരി വിദ്യാർത്ഥികൾക്ക് താമസവും പഠനവും സൗജന്യമായി നൽകുന്ന സ്ഥാപനമാണ് മർകസ് കശ്മീരി ഹോം. നിലവിൽ 98 വിദ്യാർത്ഥികളാണ് ഇവിടെ പഠനം നടത്തുന്നത്. കേരള സ്കൂൾ കലോത്സവ വേദികളിലെ സ്ഥിര സാന്നിധ്യവും വിജയികളുമാണ് ഈ വിദ്യാർത്ഥികൾ.
2022ൽ പുറത്തിറങ്ങിയ 'ജിന്നും ജമലും' പാട്ടിന്റെ രചയിതാവ് ഫസലു റഹ്മാൻ ചെണ്ടയാടാണ്. മെഹഫൂസ്, ബാസിത് ബാവ, റിഷാൻ എന്നിവരാണ് ആലപിച്ചത്.
കാന്തപുരം എ പി അബൂബക്കര് മുസ്ലിയാരുടെ ചെറിയ പെരുന്നാള് സന്ദേശം...
വൈകുന്നേരം 4 മുതൽ നാളെ പുലർച്ചെ 1 വരെ ഖുർആൻ പ്രമേയമായ വിവിധ ആത്മീയ പരിപാടികൾ. ഖുർആൻ പഠന രംഗത്ത് മികവ് പുലർത്തിയ പ്രതിഭകളെ ആദരിക്കും...
കാന്തപുരം എ പി അബൂബക്കര് മുസ്ലിയാരുടെ ചെറിയ പെരുന്നാള് സന്ദേശം...
© Copyright 2024 Markaz Live, All Rights Reserved