ലയാലീ റമളാൻ: മർകസ് റമളാൻ ക്യാമ്പയിന് തുടക്കം
രാജ്യത്തുടനീളം സാമൂഹ്യക്ഷേമ പദ്ധതികൾ...
മർകസ് റമളാൻ ക്യാമ്പയിൻ പ്രഖ്യാപനം കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ നിർവഹിക്കുന്നു. സി മുഹമ്മദ് ഫൈസി സമീപം.
രാജ്യത്തുടനീളം സാമൂഹ്യക്ഷേമ പദ്ധതികൾ...
മർകസ് റമളാൻ ക്യാമ്പയിൻ പ്രഖ്യാപനം കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ നിർവഹിക്കുന്നു. സി മുഹമ്മദ് ഫൈസി സമീപം.
കോഴിക്കോട്: വിശുദ്ധ റമളാനെ വരവേറ്റ് മർകസ് സംഘടിപ്പിക്കുന്ന 'ലയാലീ റമളാൻ' ക്യാമ്പയിൻ ആരംഭിച്ചു. പവിത്രമായ 25-ാം രാവിൽ നടക്കുന്ന ആത്മീയ സമ്മേളനമടക്കം വ്യത്യസ്ത ആത്മീയ, ജീവകാരുണ്യ, പഠന പദ്ധതികളോടെ വിപുലമായി നടത്തുന്ന ക്യാമ്പയിൻ മർകസ് ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ പ്രഖ്യാപിച്ചു. ചടങ്ങിൽ ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു.
30 ദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പയിന്റെ ഭാഗമായി രാജ്യത്തുടനീളം വിവിധ സാമൂഹ്യക്ഷേമ പദ്ധതികൾ മർകസ് നടപ്പിലാക്കും. നഗരങ്ങളും ഗ്രാമങ്ങളും ആതുരാലയങ്ങളും പൊതുഗതാഗത കേന്ദ്രങ്ങളും കേന്ദ്രീകരിച്ച് കമ്യൂണിറ്റി ഇഫ്താർ സംഘടിപ്പിക്കും. ഭക്ഷ്യവിഭവങ്ങൾ, വസ്ത്രങ്ങൾ, പഠനോപാധികൾ, നിത്യോപയോഗ വസ്തുക്കൾ ഇക്കാലയളവിൽ സമ്മാനിക്കും. അഭയാർത്ഥി ക്യാമ്പുകളും തെരുവുകളും അനാഥ-അഗതി സ്ഥാപനങ്ങളും ഈ പദ്ധതിയുടെ ഗുണഭോക്താക്കളാകും. വിവിധ സംസ്ഥാനങ്ങളിലെ മർകസ് ക്യാമ്പസുകളും പൂർവവിദ്യാർഥികളും പദ്ധതികൾക്ക് നേതൃത്വം നൽകും. മർകസ് സെൻട്രൽ ക്യാമ്പസിൽ യാത്രക്കാർക്കും പൊതുജനങ്ങൾക്കും വിപുലമായ നോമ്പുതുറ സൗകര്യവുമുണ്ടായിരിക്കും.
റമളാൻ 25-ാം രാവിൽ നടക്കുന്ന ആത്മീയ സമ്മേളനത്തിൽ ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ആയിരങ്ങൾ പങ്കെടുക്കും. സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദ് വാർഷിക റമളാൻ പ്രഭാഷണം നടത്തും. ജൽസതുൽ ഹദീസ്, ഖുർആൻ പഠനവേദി, ബുസ്താനുൽ മഅ്രിഫ, നൂറുൽ ഖുലൂബ്, ജൽസതുൽ ബറക, നസ്വീഹ മജ്ലിസ്, ഖുർആൻ തീരം, തിദ്കാറു സ്വാലിഹീൻ, വനിതാ വിജ്ഞാനവേദി, പ്രകീർത്തന സദസ്സുകൾ, പ്രാർഥനാ മജ്ലിസ്, ഇഅതികാഫ് ജൽസ, നസ്വീഹ മജ്ലിസ്, ഖുർആൻ തീരം എന്നിവയും ക്യാമ്പയിനിന്റെ ഭാഗമാണ്. റമളാൻ അവസാന ദിവസങ്ങളിലെ രാത്രികളിൽ ഖുത്ബിയ്യത്, ശാദുലി ഹള്റ, ഖാദിരിയ്യ ഹൽഖ, ഖത്മുൽ ബുർദ സംഗമങ്ങളും 16 ന് ബദർ അനുസ്മരണ സംഗമവും ഒരുക്കിയിട്ടുണ്ട്. എല്ലാ വെള്ളിയാഴ്ചകളിലും ജുമുഅക്ക് ശേഷം കേരളത്തിലെ പ്രമുഖരുടെ മതപ്രഭാഷണം മസ്ജിദുൽ ഹാമിലിയിൽ നടക്കും. സകാത്ത്, നോമ്പുമായി ബന്ധപ്പെട്ട കർമശാസ്ത്ര വിഷയങ്ങൾ, ഈദ് തുടങ്ങിയ വിവിധ വിഷയങ്ങളിൽ പ്രത്യേക ബോധവത്കരണ ക്ലാസുകളുമുണ്ടാകും. വിശുദ്ധ ഖുർആൻ പഠനത്തിനും പാരായണ രീതിശാസ്ത്രമനുസരിച്ചുള്ള പരിശീലനത്തിനുമായി പ്രത്യേക കോഴ്സുകളും തയ്യാർചെയ്തിട്ടുണ്ട്. ഖുർആൻ പാരായണ ശാസ്ത്രത്തിൽ നിപുണനായ ഖാരിഉകളും ഹാഫിളുകളുമായിരിക്കും റമളാനിലെ പ്രത്യേക നിസ്കാരങ്ങൾക്ക് മസ്ജിദുൽ ഹാമിലിയിൽ നേതൃത്വം നൽകുക.
റമളാൻ ക്യാമ്പയിനിന്റെയും 25-ാം രാവിലെ ആത്മീയ സമ്മേളനത്തിന്റെയും വിജയത്തിനായി സ്വാഗതസംഘം നിലവിൽ വന്നു. ക്യാമ്പയിൻ കമ്മിറ്റി: സയ്യിദ് അലി ബാഫഖി തങ്ങൾ, കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ, സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി, സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം, കെ കെ അഹ്മദ് കുട്ടി മുസ്ലിയാർ കട്ടിപ്പാറ, വി പി എം ഫൈസി വില്യാപ്പള്ളി, സി മുഹമ്മദ് ഫൈസി, അബ്ദുൽ കരീം ഹാജി ചാലിയം, ഡോ. അബ്ദുൽ ഹകീം അസ്ഹരി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, അബ്ദുല്ലത്തീഫ് മുസ്ലിയാർ കുറ്റിക്കാട്ടൂർ, സിദ്ദീഖ് ഹാജി കോവൂർ, സബേര അബൂബക്കർ ഹാജി, ഉമർ ഹാജി പടാളിയിൽ (ഉപദേശക സമിതി), സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി (ചെയർമാൻ), എൻ അലി അബ്ദുല്ല (ജനറൽ കൺവീനർ), കുറ്റൂർ അബ്ദുറഹ്മാൻ ഹാജി (ഫിനാൻസ് സെക്രട്ടറി) സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, പ്രൊഫ. എ കെ അബ്ദുൽ ഹമീദ്, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, സയ്യിദ് ശിഹാബുദ്ദീൻ ബുഖാരി കടലുണ്ടി, പി മുഹമ്മദ് യൂസുഫ്, ശാഫി സഖാഫി മുണ്ടമ്പ്ര, കുഞ്ഞിമുഹമ്മദ് സഖാഫി പറവൂർ (വൈസ് ചെയർ), മജീദ് കക്കാട്, മുഹമ്മദലി സഖാഫി വള്ളിയാട്, സി.പി ഉബൈദുല്ല സഖാഫി, അക്ബർ ബാദുഷ സഖാഫി,അബ്ദുസമദ് സഖാഫി മൂർക്കനാട്(കൺവീനർമാർ), അബ്ദുൽ ലത്തീഫ് സഖാഫി പെരുമുഖം( ചീഫ് കോർഡിനേറ്റർ), ഉസ്മാൻ സഖാഫി വേങ്ങര (കോർഡിനേറ്റർ).