ആദ്യദിവസം തന്നെ സജീവമായി ജാമിഉൽ ഫുതൂഹിലെ ഇഫ്താർ

മർകസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹിൽ നോമ്പ് തുറക്കാൻ എത്തിയ വിശ്വാസികൾ
മർകസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹിൽ നോമ്പ് തുറക്കാൻ എത്തിയ വിശ്വാസികൾ
നോളജ് സിറ്റി: റമദാൻ മാസം ആരംഭിച്ചതോടെ മർകസ് നോളജ് സിറ്റിയിലെ ജാമിഉൽ ഫുതൂഹിലേക്ക് വിശ്വാസികളുടെ ഒഴുക്ക് ആരംഭിച്ചു. ആദ്യ നോമ്പായ ഇന്നലെ(ചൊവ്വ ) ഇഫ്താറിന് നൂറുകണക്കിന് വിശ്വാസികളാണ് ജാമിഉൽ ഫുതൂഹിൽ എത്തിയത്. നോളജ് സിറ്റിയിലെ വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരും പഠിക്കുന്നവരും ആശുപത്രിയിൽ എത്തിയവരും സന്ദർശകരും ഉൾപ്പെടെയുള്ളവർക്കാണ് ജാമിഉൽ ഫുതൂഹ് അങ്കണത്തിൽ നോമ്പുതുറ സൗകര്യം ഒരുക്കിയത്.
നോമ്പ്, പെരുന്നാൾ സീസൺ പ്രമാണിച്ച് തുറന്ന റമസാൻ സൂഖിൽ സാധനം വാങ്ങാൻ എത്തുന്നവർക്ക് കൂടി ഏറെ ഉപകാരപ്രദമാകുന്ന രീതിയിലാണ് ഇഫ്താർ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ വിഭവങ്ങളുമായി കൂടുതൽ സൗകര്യങ്ങൾ ഒരുക്കാനാണ് ഉദ്ദേശിക്കുന്നത് എന്ന് സംഘാടകർ അറിയിച്ചു.
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
വൈകുന്നേരം 4 മുതൽ നാളെ പുലർച്ചെ 1 വരെ ഖുർആൻ പ്രമേയമായ വിവിധ ആത്മീയ പരിപാടികൾ. ഖുർആൻ പഠന രംഗത്ത് മികവ് പുലർത്തിയ പ്രതിഭകളെ ആദരിക്കും...
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
© Copyright 2024 Markaz Live, All Rights Reserved