ജാമിഅഃ മർകസ്: വാർഷിക പരീക്ഷ ഫലപ്രഖ്യാപനം നാളെ

കോഴിക്കോട്: ജാമിഅഃ മര്‍കസ് കുല്ലിയ്യകളിലെ 2023-24 വര്‍ഷത്തെ വാർഷിക പരീക്ഷ ഫലം നാളെ(ചൊവ്വ) പ്രഖ്യാപിക്കും. രാവിലെ 11ന് ഫൗണ്ടർ ചാൻസിലർ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ജാമിഅ മർകസ് ഔദ്യോഗിക ഫേസ്ബുക്ക്, യുട്യൂബ് ചാനലിലൂടെ ഫലപ്രഖ്യാപനം നടത്തും. ജാമിഅഃ മര്‍കസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന തഖസ്സുസ്സ് -ഫിഖ്ഹ്, കുല്ലിയ്യ ഉസ്വൂലുദ്ദീന്‍ -തഫ്സീര്‍, കുല്ലിയ്യ ഉസ്വൂലുദ്ദീന്‍- ഹദീസ്, കുല്ലിയ്യ ശരീഅഃ, കുല്ലിയ്യ ദിറാസഃ ഇസ്ലാമിയ്യ -ഇല്‍മുല്‍ ഇദാറഃ, കുല്ലിയ്യ ദിറാസഃ ഇസ്ലാമിയ്യ -ഇല്‍മുന്നഫ്സ്, കുല്ലിയ്യ ലുഗ അറബിയ്യഃ, സാനവിയ്യ ഉറുദു, സാനവിയ്യ എന്നീ വിഭാഗങ്ങളിൽ നടന്ന വാർഷിക പരീക്ഷയുടെ ഫലമാണ് നാളെ പ്രഖ്യാപിക്കുക. പ്രഖ്യാപന ചടങ്ങിൽ സി മുഹമ്മദ് ഫൈസി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, പ്രൊഫ. കെ വി ഉമർ ഫാറൂഖ്, ഡോ. ഉമറുൽ ഫാറൂഖ് സഖാഫി കോട്ടുമല സംബന്ധിക്കും. പ്രഖ്യാപനത്തിന് ശേഷം ഉച്ചക്ക് 12 മണിയോടെ www.jamiamarkaz.in എന്ന വെബ്സൈറ്റില്‍ ഫലം ലഭ്യമാകുമെന്ന് കണ്ട്രോളര് ഓഫ് എക്സാമിനേഷന് അറിയിച്ചു.
ജാമിഅ മർകസ് ഫേസ്ബുക്ക്: https://www.facebook.com/jmssuniversity
ജാമിഅ മർകസ് യൂട്യൂബ്: https://www.youtube.com/@jmssuniversity
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
വൈകുന്നേരം 4 മുതൽ നാളെ പുലർച്ചെ 1 വരെ ഖുർആൻ പ്രമേയമായ വിവിധ ആത്മീയ പരിപാടികൾ. ഖുർആൻ പഠന രംഗത്ത് മികവ് പുലർത്തിയ പ്രതിഭകളെ ആദരിക്കും...
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
© Copyright 2024 Markaz Live, All Rights Reserved