മർകസ് നോളജ് സിറ്റിയിൽ നടന്ന പ്രത്യേക സംഗമത്തിൽ ഡോ. അബ്ദുൽ ഹകീം അസ്ഹരി സംവദിക്കുന്നു
Markaz Live News
April 07, 2024
Updated
നോളജ് സിറ്റി: നിശബ്ദദയുടെ ലോകത്തിനുടമകളായ ഒരുപറ്റം യുവാക്കള്‍ സംഘമായി മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ നടക്കുന്ന ഇഫ്താറിനെത്തി. ദിനേനെ ആയിരക്കണക്കിന് ആളുകള്‍ എത്തുന്ന ഇഫ്താറിലെ ഇന്നലത്തെ വിശിഷ്ട അതിഥികള്‍ മുപ്പതില്‍ പരം വരുന്ന ശ്രവണ പരിമിതരായിരുന്നു. ജാമിഉല്‍ ഫുതൂഹ് അംഗണത്തില്‍ നടക്കുന്ന ഇഫ്താര്‍ നവ്യാനുഭവം പകര്‍ന്നതായി ഇവര്‍ അഭിപ്രായപ്പെട്ടു.
സംഗമത്തിനെത്തിയവര്‍ക്ക് മര്‍കസ് നോളജ് സിറ്റി മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി മെഡിക്കല്‍ പ്രിവിലേജ് കാര്‍ഡ് സമ്മാനിച്ചു. മര്‍കസ് യുനാനി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സാ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതാണ് പ്രിവിലേജ് കാര്‍ഡ്. കൂടാതെ, വ്യത്യസ്ത തൊഴിലുകള്‍ അറിയുന്നവര്‍ക്ക് നോളജ് സിറ്റിയില്‍ തൊഴിലവസരങ്ങള്‍ ഉറപ്പുനല്‍കുകയും ചെയ്തു. അതോടൊപ്പം തന്നെ, ആവശ്യമായ തൊഴില്‍ പരിശീലനങ്ങളും ഭിന്നശേഷിക്കാര്‍ക്കായി മര്‍കസ് നോളജ് സിറ്റിക്ക് കീഴില്‍ ആവിഷ്കരിക്കുന്നതായി ഡോ. അസ്ഹരി പറഞ്ഞു.
വി എ യൂസുഫ്, ഷമീര്‍ കെ എം, റഫീഖ് പി, മുഹമ്മദ് ടി എം അബ്ദുല്‍ വദൂദ് സഖാഫി, അസ്ലം ഫിര്‍ദൗസി, മുഹമ്മദ് സിനാൻ ആശയവിനിമയം നടത്തി.