'ടെക് നിക്സ് 1.0' സൗജന്യ വര്‍ക്ഷോപ്പ് മെയ് 4ന് നോളജ് സിറ്റിയില്‍
പ്ലസ് ടു കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കുമാണ് ക്യാമ്പ്...

പ്ലസ് ടു കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കുമാണ് ക്യാമ്പ്...
നോളജ് സിറ്റി: ടെക്നോളജി മേഖലയിലെ പുതിയ പഠന- തൊഴില്‍ സാധ്യതകളെക്കുറിച്ച് സൗജന്യ ഏകദിന ക്യാമ്പ് 'ടെക് നിക്സ് 1.0' സംഘടിപ്പിക്കുന്നു. മെയ് നാല് ശനിയാഴ്ച രാവിലെ 10 മണിക്ക് മര്‍കസ് നോളജ് സിറ്റിയില്‍ വെച്ചാണ് ക്യാമ്പ് നടക്കുന്നത്. ഹോഗര്‍ ടെക്ക്നോളജീസ് & ഇന്നോവേഷന്‍സാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
പ്ലസ് ടു പൂര്‍ത്തീകരിച്ച വിദ്യാര്‍ഥികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും ഒരുമിച്ച് പഠനത്തിന്റെയും സാങ്കേതികതയുടെയും ലോകം അറിയാനുള്ള മികച്ച അവസരമാണ് ക്യാമ്പിലൂടെ ഒരുക്കുന്നത്. ഡോ. ഹംസ അഞ്ചുമുക്കില്‍ നേതൃത്വം നല്‍കും.
രജിസ്ട്രേഷനും വിശദ വിവരങ്ങള്‍ക്കുമായി 6235 022 228 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണെന്ന് സംഘാടകര്‍ അറിയിച്ചു.
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
വൈകുന്നേരം 4 മുതൽ നാളെ പുലർച്ചെ 1 വരെ ഖുർആൻ പ്രമേയമായ വിവിധ ആത്മീയ പരിപാടികൾ. ഖുർആൻ പഠന രംഗത്ത് മികവ് പുലർത്തിയ പ്രതിഭകളെ ആദരിക്കും...
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
© Copyright 2024 Markaz Live, All Rights Reserved