മർകസ് കോളജിൽ അഡ്മിഷൻ ഹെല്പ് ഡെസ്ക്കും കരിയർ ക്ലിനിക്കും ആരംഭിച്ചു.

കാരന്തൂർ: കാലിക്കറ്റ് സർവ്വകലാശാല നാല് വർഷ ബിരുദ, ബിരുദാനന്തര കോഴ്സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചതിനോടനുബന്ധിച്ചു മർകസ് കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ ഹെല്പ് ഡെസ്ക് ആരംഭിച്ചു. ബിരുദ, ബിരുദാനന്തര കോഴ്സുകളിലേക്ക് അപേക്ഷിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും രജിസ്ട്രേഷൻ, ഡോക്യുമെന്റ് സമർപ്പണം തുടങ്ങി എല്ലാ സേവനങ്ങളും സൗജന്യമായാണ് സംവിധാനിച്ചിരിക്കുന്നത്. ഓൺലൈൻ സെന്ററുകളിലെ തിരക്കുകളും നീണ്ട നിരയുമില്ലാതെ ചുരുങ്ങിയ സമയം കൊണ്ട് മെറിറ്റ്, മാനേജ്മെന്റ് കോട്ടകളിലേക്കുള്ള അപേക്ഷകൾ അനായാസം പൂർത്തീകരിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. കൂടാതെ വിദ്യാർത്ഥികളുടെ അഭിരുചിയും താല്പര്യവുമനുസരിച്ച് കോഴ്സുകളും സ്ഥാപനങ്ങളും തിരഞ്ഞെടുക്കുന്നതിന് കരിയർ ക്ലിനിക്കും പ്രവർത്തന സജ്ജമായി. കൂടാതെ വാട്സാപ്പ് ഗ്രൂപ്പുകളും ഓൺലൈൻ ഗൈഡിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.
ഏത് കോളജിൽ അഡ്മിഷൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കും ഈ സംവിധാനങ്ങൾ തികച്ചും സൗജന്യമായി ഉപയോഗപ്പെടുത്താം.
ഹെല്പ് ഡസ്കിന്റെ ഔദ്യോഗിക ഉദ്ഘാടനം പ്രിൻസിപ്പൽ പ്രൊഫ. ഉമർ ഫാറൂഖ് നിർവഹിച്ചു. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സമീർ സഖാഫി അധ്യക്ഷത വഹിച്ചു. മുഹമ്മദ് ഫസൽ ഓ, യാസീൻ റാഫത്ത് അലി, ഫാത്തിമ നേതൃത്വം നൽകി. ഐശ്വര്യ എസ്, ലുലു അൻസിന എന്നിവരെ ഹെല്പ് ഡെസ്ക് കോർഡിനേറ്റർമാരായി തിരഞ്ഞെടുത്തു. അഡ്മിഷൻ സംബന്ധിച്ച വിവരങ്ങൾക്ക് 04952801510, 9072500407 എന്ന നമ്പറിൽ ബന്ധപ്പെടാം.
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
വൈകുന്നേരം 4 മുതൽ നാളെ പുലർച്ചെ 1 വരെ ഖുർആൻ പ്രമേയമായ വിവിധ ആത്മീയ പരിപാടികൾ. ഖുർആൻ പഠന രംഗത്ത് മികവ് പുലർത്തിയ പ്രതിഭകളെ ആദരിക്കും...
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
© Copyright 2024 Markaz Live, All Rights Reserved