നോളജ് സിറ്റി: മര്‍കസ് നോളജ് സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന മിഹ്റാസ് മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയില്‍ നവീകരിച്ച ഐ പി ബ്ലോക്കില്‍ കിടത്തി ചികിത്സ ആരംഭിച്ചു. വിവിധ തരത്തിലുള്ള റൂമുകളും വാര്‍ഡുകളുമാണ് കിടത്തി ചികിത്സ ആവശ്യമുള്ളവര്‍ക്കായി സജ്ജീകരിച്ചത്. ഡയബറ്റോളജി, ജെറിയാട്രിക്, ഓര്‍ത്തോ പെയിന്‍ ആന്‍ഡ് ന്യൂറോ, യൂറോളജി, ഗൈനക്കോളജി, ഗ്യാസ്ട്രോ സര്‍ജറി എന്നീ സ്പെഷ്യാലിറ്റി വിഭാഗങ്ങളാണ് പുതുതായി ആരംഭിച്ചത്. മെഡിക്കല്‍ ഓഫീസര്‍മാരായി ഡോ. മുഹമ്മദ് ശഹന്ഷ, ഡോ. ഷഹനാര ടി എന്നിവരും ഡയബറ്റോളജിയില്‍ ഡോ. മുഹമ്മദ് റാസിഫ്, ഗൈനക്കോളജിയില്‍ ഡോ. പവ്നസ്സ് അബ്ദുര്‍റഹ്മാന്‍, യൂറോളജിയില്‍ ഡോ. വിനീത് അടിയോടി, ഓര്‍ത്തോ വിഭാഗത്തില്‍ ഡോ. മുംതശര് അഹ്മദും ഡോ. റംശീലയും, പെയിന്‍ ആന്‍ഡ് പാലിയേറ്റീവില്‍ (പിഎംആര്‍) ഡോ. മുനീര്‍ ചാലില്‍, ഗ്യാസ്ട്രോ സര്‍ജറിയില്‍ ഡോ. രാമലിംഗം, മെഡിക്കല്‍ ഗ്യാസ്ട്രോളജിയില്‍ ഡോ. മനോജ് എം ജി എന്നിവരാണ് പുതുതായി ചുമതലയേറ്റിരിക്കുന്നത്.
പ്രിവിലേജ് കാര്‍ഡുകളുമായി വരുന്ന രോഗികള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കൂടാതെ, ജനറല്‍ ഒ പി സേവനങ്ങള്‍ക്ക് 50 രൂപ മാത്രമാണ് ഈടാക്കുന്നത്.
ഐ പി ബ്ലോക്കിന്റെ ഉദ്ഘാടനം കാന്തപുരം എ പി അബൂബക്കര്‍ മുസ്്ലിയാര്‍ നിര്‍വഹിച്ചു. സയ്യിദ് ഇബ്റാഹീം ഖലീല്‍ ബുഖാരി മുഖ്യാതിഥിയായി. ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, ഡോ. അബ്ദുസ്സലാം മുഹമ്മദ്, ഡോ. നിസാം റഹ്മാന്, അഡ്വ. തന്‍വീര്‍ ഉമര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ബുക്കിംഗിനും വിശദവിവരങ്ങള്‍ക്കുമായി 87146 00601, 0495 2238831 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
മലേഷ്യന്‍ പ്രധാനമന്ത്രിയും 20 ലോക പണ്ഡിതരും സംബന്ധിക്കും...
40 വര്‍ഷത്തെ പരിചയ സമ്പന്നനായ ഡോ. ഇഫ്തികാറുദ്ദീന്‍ പരിശോധന നടത്തും...
© Copyright 2024 Markaz Live, All Rights Reserved