കാന്തപുരത്തിന്റെ ആത്മകഥ "വിശ്വാസപൂർവം" ഇന്ന് മുഖ്യമന്ത്രി പ്രകാശനം ചെയ്യും
ഹയാത്ത് റീജൻസിയിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രിയിൽ നിന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പുസ്തകത്തിന്റെ ആദ്യ പ്രതി സ്വീകരിക്കും...

ഹയാത്ത് റീജൻസിയിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രിയിൽ നിന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പുസ്തകത്തിന്റെ ആദ്യ പ്രതി സ്വീകരിക്കും...
തിരുവനന്തപുരം: ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ ആത്മകഥ “വിശ്വാസപൂർവം’ ഇന്ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്യും. ഹയാത്ത് റീജൻസിയിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രിയിൽ നിന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പുസ്തകത്തിന്റെ ആദ്യ പ്രതി സ്വീകരിക്കും. രാഷ്ട്രീയ, സാംസ്കാരിക, വ്യാവസായിക രംഗത്തെ പ്രശസ്തരും സ്വദേശത്തും വിദേശത്തുമുള്ള പൗരപ്രമുഖരും സംബന്ധിക്കും.
ഉന്നത വിദ്യാഭ്യാസ രംഗത്ത് നവീന പദ്ധതികൾക്കു വേണ്ടി ആരംഭിക്കുന്ന ശൈഖ് അബൂബക്കർ ഫൗണ്ടേഷന്റെ സമർപ്പണവും ചടങ്ങിനോട് അനുബന്ധിച്ച് നടക്കും.
മർകസ് നോളജ് സിറ്റി കേന്ദ്രമായി പ്രവർത്തിക്കുന്ന ഗവേഷണ സംരംഭം മലൈബാർ ഫൗണ്ടേഷൻ ഫോർ റിസർച്ച് ആൻഡ് ഡെവലപ്മെന്റാണ് ആത്മകഥ പ്രസിദ്ധീകരിക്കുന്നത്. സമസ്ത കേരള സുന്നി യുവജന സംഘത്തിന്റെ പ്രസിദ്ധീകരണ വിഭാഗമായ റീഡ് പ്രസ്സാണ് പുസ്തകത്തിന്റെ വിതരണ ക്യാമ്പയിൻ നടത്തുന്നത്. പുസ്തകത്തിന്റെ പ്രീ ബുക്കിംഗ് സൗകര്യം ഇന്ന് അവസാനിക്കും.
കേരളത്തിലെ സവിശേഷ രാഷ്ട്രീയ, സാമൂഹിക അന്തരീക്ഷത്തിന്റെ ചരിത്രത്തിലേക്ക് കൂടി വെളിച്ചം വീശുന്നതാണ് കാന്തപുരത്തിന്റെ ആത്മകഥ.
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
വൈകുന്നേരം 4 മുതൽ നാളെ പുലർച്ചെ 1 വരെ ഖുർആൻ പ്രമേയമായ വിവിധ ആത്മീയ പരിപാടികൾ. ഖുർആൻ പഠന രംഗത്ത് മികവ് പുലർത്തിയ പ്രതിഭകളെ ആദരിക്കും...
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
© Copyright 2024 Markaz Live, All Rights Reserved