ഹില്‍സിനായി ഐ എ എസ് അക്കാദമി: പ്രഥമ ബാച്ച് ലോഞ്ച് ചെയ്തു
സിവില്‍ സര്‍വീസ് പരീക്ഷ റാങ്ക് നേടിയ അബ്ദുല്‍ ഫസല്‍ നൂറാനി മുഖ്യാതിഥിയായി...

സിവില്‍ സര്‍വീസ് പരീക്ഷ റാങ്ക് നേടിയ അബ്ദുല്‍ ഫസല്‍ നൂറാനി മുഖ്യാതിഥിയായി...
നോളജ് സിറ്റി: സിവില്‍ സര്‍വീസ് രംഗത്തേക്ക് മികച്ച വിദ്യാര്‍ത്ഥികളെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ഈ വര്‍ഷം ആരംഭിച്ച ഹില്‍സിനായി ഐ.എ.എസ് അക്കാദമിയുടെ ആദ്യ ബാച്ച് 'ഹെന്സായി 2024 -25' ഉദ്ഘാടന സംഗമം പ്രൗഢമായി. ഡിജിറ്റല്‍ ബ്രിഡ്ജ് ഇന്റര്‍നാഷണല്‍ മാനേജിങ് ഡയറക്ടര്‍ ഡോ. അബ്ദുറഹ്മാന് ചാലില്‍ അധ്യക്ഷത വഹിച്ചു. മര്‍കസ് നോളജ് സിറ്റി ഡയറക്ടര്‍ ഡോ. അബ്ദുല്‍ ഹകീം അസ്ഹരി ഉദ്ഘാടനം നിര്‍വഹിച്ചു. സിവില്‍ സര്‍വീസ് പരീക്ഷയിലെ റാങ്ക് നേടിയ അബ്ദുല്‍ ഫസല്‍ നൂറാനി മുഖ്യാതിഥിയായി. സിദ്ദീഖ് സഖാഫി പള്ളിക്കല്‍ പ്രാര്‍ത്ഥന നടത്തി. അഡ്വ. തന്‍വീര്‍ ഉമര്‍, ഡോ. സയ്യിദ് നിസാം റഹ്മാന്, ഷാനവാസ് കെ.ടി തുടങ്ങിയവര്‍ സംസാരിച്ചു. 'സിവില്‍ സര്‍വീസ് ഭാവിയും വര്‍ത്തമാനവും' എന്ന വിഷയത്തില്‍ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി നടന്ന ഇന്ററാക്ടിവ്സെഷന് അബ്ദുല്‍ ഫസല്‍ നൂറാനി നേതൃത്വം നല്കി. ഹില്‍സിനായി ഐ.എ.എസ് അക്കാദമി ഡയറക്ടര്‍ മുഹമ്മദ് ഷാഫി നൂറാനി സ്വാഗതവും അഡ്മിനിസ്ട്രേറ്റീവ് കോഡിനേറ്റര്‍ ജലീലുദ്ദീന്‍ മലപ്പുറം നന്ദിയും പറഞ്ഞു.
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
വൈകുന്നേരം 4 മുതൽ നാളെ പുലർച്ചെ 1 വരെ ഖുർആൻ പ്രമേയമായ വിവിധ ആത്മീയ പരിപാടികൾ. ഖുർആൻ പഠന രംഗത്ത് മികവ് പുലർത്തിയ പ്രതിഭകളെ ആദരിക്കും...
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
© Copyright 2024 Markaz Live, All Rights Reserved