പ്രതിഭകള്‍ക്കായി മര്‍കസ് നോളജ് സിറ്റിയില്‍ മാപ്പിളകലാ ശില്പശാല
ഈ മാസം 29നാണ് ശില്പശാല...
ഈ മാസം 29നാണ് ശില്പശാല...
നോളജ് സിറ്റി: യുവജനോത്സവം, സാഹിത്യോത്സവ് തുടങ്ങിയവയില്‍ മത്സരിക്കുന്നവര്‍ക്കായി മര്‍കസ് നോളജ് സിറ്റിയില്‍ മാപ്പിളകലാ ശില്പശാല സംഘടിപ്പിക്കുന്നു. ഈ മാസം 29 ശനിയാഴ്ച രാവിലെ 10 മണി മുതല്‍ 12.30 വരെയാണ് ശില്പശാല നടക്കുന്നത്. മര്‍കസ് നോളജ് സിറ്റിയിലെ വില്ലേജ് എംപവര്‍മെന്റ് പ്രോജക്ടിന്റെയും മലൈബാര്‍ സെന്റര്‍ ഫോര്‍ ഫോക്ലോര് സ്റ്റഡീസിന്റെയും ആഭിമുഖ്യത്തിലാണ് ശില്പശാല സംഘടിപ്പിക്കുന്നത്.
മത്സരങ്ങള്‍ക്ക് എങ്ങനെ ഒരുങ്ങാം, പാട്ടിന്റെ നിയമങ്ങള്‍, എങ്ങനെ പാടാം, പാട്ട് തിരഞ്ഞെടുക്കല്‍, വിധിനിര്‍ണയത്തില്‍ ശ്രദ്ധിക്കുന്ന ഘടകങ്ങള്‍ എന്നിവയാണ് ശില്പശാലയില് ചര്‍ച്ച ചെയ്യുന്നത്. മാപ്പിളകലാ രംഗത്തെ പ്രമുഖര്‍ ശില്പശാലക്ക് നേതൃത്വം നല്‍കും.
രജിസ്റ്റര്‍ ചെയ്യാനും വിശദവിവരങ്ങള്‍ക്കുമായി 9745435985 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു.
മലേഷ്യന്‍ പ്രധാനമന്ത്രിയും 20 ലോക പണ്ഡിതരും സംബന്ധിക്കും...
40 വര്‍ഷത്തെ പരിചയ സമ്പന്നനായ ഡോ. ഇഫ്തികാറുദ്ദീന്‍ പരിശോധന നടത്തും...
© Copyright 2024 Markaz Live, All Rights Reserved