ലഹരി വിരുദ്ധ ദിനം: മർകസ് ലോ കോളേജിൽ വിദ്യാര്‍ഥി വിചാരം സംഘടിപ്പിച്ചു

മര്‍കസ് ലോ കോളജില്‍ നടന്ന ലഹരി വിരുദ്ധ ദിനാചരണം പ്രിന്‍സിപ്പല്‍ ഡോ. അഞ്ജു എന്‍ പിള്ള ഉദ്ഘാടനം ചെയ്യുന്നു
മര്‍കസ് ലോ കോളജില്‍ നടന്ന ലഹരി വിരുദ്ധ ദിനാചരണം പ്രിന്‍സിപ്പല്‍ ഡോ. അഞ്ജു എന്‍ പിള്ള ഉദ്ഘാടനം ചെയ്യുന്നു
നോളജ് സിറ്റി: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാഘോഷങ്ങളുടെ ഭാഗമായി മര്‍കസ് ലോ കോളജില്‍ ലഹരി വിരുദ്ധ വിദ്യാര്‍ഥി വിചാരം സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികളെ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ മുന്നണി പോരാളികളാക്കുക, ലഹരിക്കെതിരെ അവബോധം സൃഷ്ടിക്കുക, ലഹരി ഉപയോഗിക്കുന്ന ഇടങ്ങള്‍ സൗന്ദര്യവത്കരിക്കുക എന്നിവയായിരുന്നു പദ്ധതിയുടെ ലക്ഷ്യം.
മര്‍കസ് ലോ കോളജ് പ്രിന്‍സിപ്പല്‍ ഡോ. അഞ്ജു എന്‍ പിള്ള ഉദ്ഘാടനം ചെയ്തു. പുതിയ ഭാവത്തിലും രൂപത്തിലും കലാലയങ്ങളിലും പരിസരത്തും എത്തിച്ചേരുന്ന ലഹരികളില്‍ നിന്ന് വിദ്യാര്‍ഥികള്‍ വിട്ടുനില്‍ക്കണമെന്നും വായന, യാത്ര, സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ എന്നിവകള്‍ ലഹരിയായി ഏറ്റെടുത്ത് അറിവനുഭവങ്ങള്‍ സ്വായത്തമാക്കാനുള്ള അവസരങ്ങളായി വിദ്യാര്‍ഥി കാലം ഉപയോഗപ്പെടുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. ലഹരി വിരുദ്ധ വിദ്യാര്‍ഥി വിചാരത്തിന്റെ ഭാഗമായി പ്രതിജ്ഞ, പ്രഭാഷണം, പാട്ട്, ലഹരി വിരുദ്ധ വലയം, ഓപ്പറേഷന് സല്‍സ മുക്ക് എന്നിവ നടന്നു.
മര്‍കസ് ലോ കോളേജ് ജോയിന്റ് ഡയറക്ടര്‍ ഡോ. സി അബ്ദുല്‍ സമദ് അധ്യക്ഷത വഹിച്ചു. ഡോ. ആബിദ ബീഗം, ആഷിഖ മുംതാസ്, സിത്താര രാജന്, കോളജ് യൂണിയന് ചെയര്മാന് സഹല്‍ റഹ്മാന്, റിയാസ് കിള്ളിമംഗലം, അഹ്്മദ് സ്വാലിഹ് സംസാരിച്ചു. ബുശൈര്‍ എം കെ സ്വാഗതവും സഹല്‍ കഞ്ഞിപ്പുഴ നന്ദിയും പറഞ്ഞു.
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
വൈകുന്നേരം 4 മുതൽ നാളെ പുലർച്ചെ 1 വരെ ഖുർആൻ പ്രമേയമായ വിവിധ ആത്മീയ പരിപാടികൾ. ഖുർആൻ പഠന രംഗത്ത് മികവ് പുലർത്തിയ പ്രതിഭകളെ ആദരിക്കും...
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
© Copyright 2024 Markaz Live, All Rights Reserved