കാരന്തൂര്‍: 2018 ജനുവരി 5,6,7 തീയ്യതികളില്‍ നടക്കുന്ന മര്‍കസ് "റൂബി ജൂബിലി"യുടെ ലോഗോയുടെയും പ്രമേയത്തിന്റെയും പ്രകാശനം നടന്നു. e͏x͏p͏l͏o͏r͏i͏n͏g ͏e͏d͏u͏c͏a͏t͏i͏o͏n͏a͏l ͏e͏m͏i͏n͏e͏n͏c͏e (പര്യവേക്ഷണം വൈജ്ഞാനിക മികവിന്) എന്ന പ്രമേയത്തില്‍ തയ്യാറാക്കിയ ലോഗോ അര്‍ത്ഥമാക്കുന്നത് വൈജ്ഞാനിക, ഗവേഷണ രംഗത്ത് മര്‍കസ് മുന്നോട്ടു വെക്കുന്ന ധൈഷണിക വികാസത്തെയും ഇസ്ലാമിക നാഗരികതക്കും സംസ്കൃതിക്കും നല്കിയ സംഭാവനകളെയുമാണ്. വിദ്യാഭ്യാസം, ഗവേഷണം എന്നിവ വിവിധ നിറങ്ങളില്‍ അടയാളപ്പെടുത്തി, നാല്പതാം വാര്‍ഷികത്തെ അറബി അക്ഷര ക്രമത്തില്‍ സൂചിപ്പക്കുന്ന ലോഗോയില്‍ മര്‍കസിന്റെ മാതൃലോഗോയും ഉല്ലേഖനം ചെയ്തിട്ടുണ്ട്. മര്‍കസ് കണ്വെന്ഷന് സെന്ററില്‍ നടന്ന ലോഗോ പ്രകാശന ചടങ്ങ് മര്‍കസ് ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരും വൈസ് പ്രസിഡണ്ട് സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങളും ചേര്‍ന്ന് നിര്‍വ്വഹിച്ചു. സയ്യിദ് ശറഫുദ്ധീന്‍ ജമലുല്ലൈലി തങ്ങള്‍ ചേളാരി, സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍, സയ്യിദ് സ്വാലിഹ് തുറാബ് തങ്ങള്‍, സയ്യിദ് സ്വാലിഹ് ജിഫ്രി തങ്ങള്‍, കെ.കെ അഹ്മദ് കുട്ടി മുസ്ലിയാര് കട്ടിപ്പാറ, സി.മുഹമ്മദ് ഫൈസി, വി.പി.എം ഫൈസി വില്ല്യാപ്പള്ളി, ഡോ. ഹുസൈന് സഖാഫി ചുള്ളിക്കോട്, ജലീല്‍ സഖാഫി ചെറുശ്ശോല, ജി.അബൂബക്കര്‍, ഉനൈസ് മുഹമ്മദ് സംബന്ധിച്ചു.
മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്റാഹീം ആദ്യപ്രതി സ്വീകരിച്ചു ...
പാരമ്പര്യമാണ് ഇസ്ലാമിന്റെ ആത്മാവ് : ഇന്ത്യൻ ഗ്രാൻഡ് മുഫ്തി...
മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്റാഹീം ആദ്യപ്രതി സ്വീകരിച്ചു ...
© Copyright 2024 Markaz Live, All Rights Reserved