മര്കസ് നോളജ് സിറ്റിയില് വാട്ടര് റിസേര്ച്ച് ഇന്സ്റ്റിറ്റ്യൂട്ട് വരുന്നു
ഫിന്ലാന്ഡിലെ ജലഗവേഷകരുമായി സി ഇ ഒ കൂടിക്കാഴ്ച നടത്തി...
മര്കസ് നോളജ് സിറ്റി സി ഇ ഒ ഡോ. അബ്ദുസ്സലാം മുഹമ്മദ് ഫിന്ലാന്ഡിലെ ജലഗവേഷകരോടൊപ്പം
ഫിന്ലാന്ഡിലെ ജലഗവേഷകരുമായി സി ഇ ഒ കൂടിക്കാഴ്ച നടത്തി...
മര്കസ് നോളജ് സിറ്റി സി ഇ ഒ ഡോ. അബ്ദുസ്സലാം മുഹമ്മദ് ഫിന്ലാന്ഡിലെ ജലഗവേഷകരോടൊപ്പം
ഹെല്സിങ്കി: ലോകപ്രശസ്ത ജലഗവേഷണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ മര്കസ് നോളജ് സിറ്റിയില് ജലഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നു. ഫിന്ലാഡ്, സ്വീഡന്, ഡെന്മാര്ക്ക്, നോര്വെ തുടങ്ങിയ രാജ്യങ്ങളില് നിലവില് പ്രവര്ത്തനം നടത്തുന്ന ഫിന്നിഷ് ഗവേഷക ഫോറത്തിന്റെ സഹകരണത്തോടെയാണ് ഇന്സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നത്. സ്വിസ്റ്റര്ലാന്ഡിലെ സ്റ്റോക്ഹോമിലെ വിശ്വവിഖ്യാത ജലഗവേഷണ സ്ഥാപനവും പദ്ധതിയുടെ ഭാഗമാകും. ജല ഉപയോഗവും അതിന്റെ ഗുണമേന്മയുമായി ബന്ധപ്പെട്ട പഠനവും ഗവേഷണവുമാണ് ഇന്സ്റ്റിറ്റ്യൂട്ട് ലക്ഷ്യമാക്കുന്നത്. മലിനജല- ഭൂഗര്ഭജല മാനേജ്മെന്റ്, മഴവെള്ള സംഭരണം മുതലായവയാണ് ഇന്സ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തില് നടപ്പാക്കുക. ഇതുവഴി യു.എന്.എസ്.ഡി.ജി യുടെ ആറാം ലക്ഷ്യമായ 'എല്ലാവര്ക്കും ശുദ്ധജലവും ശുചിത്വവും' എന്നതിലേക്കാണ് ഇന്സ്റ്റിറ്റ്യൂട്ട് ലക്ഷ്യംവെക്കുന്നത്.
ജല ഉപയോഗവുമായും പുനരുപയോഗവുമായി ബന്ധപ്പെട്ട പരിശീലനം, ബോധവത്കരണം, വിദഗ്ധോപദേശ വിഭാഗം തുടങ്ങിയ സേവനങ്ങളാണ് ഇന്സ്റ്റിറ്റ്യൂട്ട് വഴി പൊതുജനങ്ങള്ക്ക് ലഭ്യമാകുക. കൂടാതെ ജലത്തിന്റെ ഗുണനിലവാര പരിശോധന, കുടിവെള്ള സ്രോതസ്സുകളുടെയും ജലസേചന സംവിധാനങ്ങളുടെയും പരിശോധന മുതലായ സേവനങ്ങളും ഇവിടെ നിന്ന് ലഭ്യമാക്കും. അതോടൊപ്പം, ഹൈഡ്രജന് ഉപയോഗിച്ചുകൊണ്ടുള്ള മോട്ടോര് വാഹനങ്ങളുടെ പ്രവര്ത്തനം പോലുള്ള വിഷയങ്ങളില് ഇന്സ്റ്റിറ്റ്യൂട്ടിന് കീഴില് പഠനവും ഗവേഷണവും നടക്കുമെന്നും അധികൃതര് വാര്ത്താകുറിപ്പില് അറിയിച്ചു.
ഫിന്ലാന്ഡ് വിദേശകാര്യ മന്ത്രാലയത്തിന് കീഴില് പ്രവര്ത്തിക്കുന്ന വാട്ടര് ഡെവലപ്മെന്റ് വകുപ്പിന്റെ മുതിര്ന്ന ഉപദേഷ്ടാവ് ജുക്ക ഇലോമാകിയുമായി മര്കസ് നോളജ് സിറ്റി സി ഇ ഒ ഡോ. അബ്ദുസ്സലാം മുഹമ്മദ് പദ്ധതി നടപ്പാക്കുന്നതിന്റെ മുന്നോടിയായി ചര്ച്ച നടത്തി. ഹങ്കറിയിലെ ബുഡാപെസ്റ്റില് വാട്ടര് മാനേജ്മെന്റില് പഠനം നടത്തിയ മാറ്റി പെറ്റായ്, ഫിന്ലാന്ഡിലെ ഗവേഷകനായ ലിസാക് ലുസുവ, ഫിന്ലാന്ഡിലെ മലയാളി വ്യവസായി സമീര് എന്നിവരും ചര്ച്ചയില് പങ്കെടുത്തു.
നിലവില്, 5 കോടി ലിറ്റര് മഴവെള്ളം പ്രതിവര്ഷം സംഭരിക്കുന്ന ഇടമാണ് മര്കസ് നോളജ് സിറ്റി. ദിനേനെ ഉപയോഗിക്കുന്ന 7.6 ലക്ഷം ജലത്തിന്റെ 75 ശതമാനവും പുനരുപയോഗിക്കുവാന് കഴിയുന്ന രീതിയിലാണ് മര്കസ് നോളജ് സിറ്റിയില് സംവിധാനിച്ചിരിക്കുന്നത്. സുസ്ഥിര വികസന മാതൃക സ്വീകരിച്ചുകൊണ്ട് പ്രവര്ത്തിക്കുന്ന മര്കസ് നോളജ് സിറ്റിയുടെ പ്രവര്ത്തനത്തിന് പുതിയ ഇന്സ്റ്റിറ്റ്യൂട്ട് ഒരു മുതല്ക്കൂട്ടാവും