ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കരുത്ത് പകർന്ന് മർകസ് ഓ ഖാലിദ് ഇംഗ്ലീഷ് സ്കൂൾ

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ചൊക്ലിയിലെ ഓ ഖാലിദ് ഇംഗ്ലീഷ് സ്കൂൾ ശേഖരിച്ച വസ്തുക്കൾ മർകസ് കളക്ഷൻ പോയിന്റിലേക്ക് കൈമാറുന്നു.
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ചൊക്ലിയിലെ ഓ ഖാലിദ് ഇംഗ്ലീഷ് സ്കൂൾ ശേഖരിച്ച വസ്തുക്കൾ മർകസ് കളക്ഷൻ പോയിന്റിലേക്ക് കൈമാറുന്നു.
കാരന്തൂർ: മഴക്കെടുതി മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ പുനരധിവാസത്തിനായി മർകസ് പ്രഖ്യാപിച്ച ആദ്യഘട്ട ദുരിതാശ്വാസ പാക്കേജിന് കരുത്തുപകർന്ന് ചൊക്ലിയിലെ മർകസ് ഓ ഖാലിദ് മെമ്മോറിയൽ ഇംഗ്ലീഷ് സ്കൂൾ. ഉരുൾപൊട്ടലും താഴ്ന്നപ്രദേശങ്ങളിൽ വെള്ളംകയറിയതും മൂലം ദുരിതാശ്വാസ ക്യാമ്പുകളിലും മറ്റും കഴിയുന്ന വയനാടിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും ഉള്ള ജനങ്ങളുടെ ക്ഷേമത്തിനായാണ് സ്കൂളിലെ അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും ചേർന്ന് സ്വരൂപിച്ച വസ്തുക്കൾ ഉപയോഗപ്പെടുത്തുക.
സ്കൂൾ അധികൃതർ ശേഖരിച്ച വസ്ത്രങ്ങൾ, പായ, ഭക്ഷ്യവസ്തുക്കൾ, ബ്ലാങ്കറ്റുകൾ, വീട്ടുപകരണങ്ങൾ, നിത്യോപയോഗ സാമഗ്രികൾ എന്നിവ മർകസ് സെൻട്രൽ ക്യാമ്പസിലെ കളക്ഷൻ പോയിന്റിലെത്തിച്ചു. ഇവിടെനിന്ന് സംസ്ഥാനത്തെ ദുരിതബാധിത പ്രദേശങ്ങളിലേക്ക് ആവശ്യാനുസരണം കൈമാറും. മർകസ് സാരഥി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ നിർദേശത്തെ തുടർന്നാണ് വിവിധയിടങ്ങളിലെ മർകസ് സ്ഥാപനങ്ങൾ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമാകുന്നത്. കളക്ഷൻ ഏകോപനത്തിന് വി എം റശീദ് സഖാഫി, കെ കെ ഷമീം, ഹൈദർ നൂറാനി, ശരീഫ് കെ എം, സൈനുൽ ആബിദ് സുൽത്താനി നേതൃത്വം നൽകി.
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
വൈകുന്നേരം 4 മുതൽ നാളെ പുലർച്ചെ 1 വരെ ഖുർആൻ പ്രമേയമായ വിവിധ ആത്മീയ പരിപാടികൾ. ഖുർആൻ പഠന രംഗത്ത് മികവ് പുലർത്തിയ പ്രതിഭകളെ ആദരിക്കും...
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
© Copyright 2024 Markaz Live, All Rights Reserved