മഴക്കെടുതി: മർകസ് ഐ.ടി.ഐ സൗജന്യ സർവീസ് ക്യാമ്പ് ഇന്ന് സമാപിക്കും

മഴക്കെടുതിയിൽ കേടുപാടുകൾ സംഭവിച്ച വാഹനങ്ങൾ മർകസ് ഐ.ടി.ഐ സൗജന്യക്യാമ്പിൽ സർവീസ് ചെയ്യുന്നു.

മഴക്കെടുതിയിൽ കേടുപാടുകൾ സംഭവിച്ച വാഹനങ്ങൾ മർകസ് ഐ.ടി.ഐ സൗജന്യക്യാമ്പിൽ സർവീസ് ചെയ്യുന്നു.
കോഴിക്കോട്: മഴക്കെടുതിയും പുഴവെള്ളം കരകവിഞ്ഞതും മൂലം കേടുപാടുകൾ സംഭവിച്ച വാഹനങ്ങളും ഗൃഹോപകരണങ്ങളും റിപ്പയർ ചെയ്യാൻ കാരന്തൂർ മർകസ് ഐ.ടി.ഐ സംഘടിപ്പിച്ച സൗജന്യ സർവീസ് ക്യാമ്പ് ഇന്ന്(ഓഗസ്റ്റ് 07) അവസാനിക്കും. രണ്ടു ദിവസമായി തുടരുന്ന ക്യാമ്പിൽ മോട്ടോറുകൾ, റഫ്രിഡ്ജേറ്റർ, വാഷിംഗ് മെഷീൻ, ടി. വി, അയേൺ ബോക്സ് തുടങ്ങിയ വീട്ടുപകരണങ്ങളും വിവിധ വാഹനങ്ങളുമാണ് കേടുപാടുകൾ തീർത്ത് ഉപയോഗക്ഷമമാക്കുന്നത്. ഇന്ന് വൈകുന്നേരം സമാപിക്കുന്ന ക്യാമ്പിന്റെ സേവനം ഉപയോഗപ്പെടുത്തുന്നതിന് 9605504469, 9946045708, 9645039475 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം