യുവകർഷക പുരസ്കാരം നേടി മർകസ് ജീവനക്കാരൻ മുഹമ്മദ് ഫാസിൽ

സമ്മിശ്ര കൃഷിയിൽ മികച്ച കർഷകനായി തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് ഫാസിൽ പി.ടി.എ. റഹീം എം.എൽ.എയിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങുന്നു.
സമ്മിശ്ര കൃഷിയിൽ മികച്ച കർഷകനായി തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് ഫാസിൽ പി.ടി.എ. റഹീം എം.എൽ.എയിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങുന്നു.
കോഴിക്കോട്: കുന്ദമംഗലം പഞ്ചായത്ത് പരിധിയിലുള്ള മികച്ച യുവ കർഷകനുള്ള പുരസ്കാരം നേടി മർകസ് ജീവനക്കാരൻ മുഹമ്മദ് ഫാസിൽ. ചിങ്ങം ഒന്ന് കർഷക ദിനത്തോടനുബന്ധിച്ച് രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പി.ടി.എ. റഹീം എം.എൽ.എ പുരസ്കാരം കൈമാറി. സമ്മിശ്ര കൃഷിയിൽ മികച്ച കർഷകനായാണ് മുഹമ്മദ് ഫാസിലിനെ തിരഞ്ഞെടുത്തത്. ആട്, താറാവ്, നാടൻകോഴി, ജൈവ കൃഷി എന്നിവ വിപണി ലക്ഷ്യംവെച്ച് കൃഷി ചെയ്താണ് ഫാസിൽ മാതൃകയായത്. കാരന്തൂർ മർകസ് സാമൂഹ്യക്ഷേമ വകുപ്പായ ആർ.സി.എഫ്.ഐയിലെ ജോലിക്കും ബിരുദാനന്തര പഠനത്തിനും ഇടയിലെ ഒഴിവ് സമയങ്ങൾ ഉപയോഗപ്പെടുത്തിയാണ് കാർഷിക സംരംഭം മുന്നോട്ട്കൊണ്ടുപോകുന്നത്. കുന്ദമംഗലം കല്ലറച്ചാലിൽ ചേറ്റുകുഴിയിൽ എം കെ അശ്റഫ്-സൗദാബി ദമ്പതികളുടെ മകനാണ്.
ഞായറാഴ്ച നടക്കുന്ന ഇന്റര്‍വ്യൂവിലേക്ക് അപേക്ഷ ക്ഷണിച്ചു...
ഗവ. തൊഴിലവസരങ്ങളിലേക്ക് മൂല്യബോധമുള്ള വിദ്യാര്‍ത്ഥി സമൂഹം ഉല്‍ബുദ്ധരാകണം: ഡോ. അബ്ദുല്‍ ഹകീം അസ്ഹരി...
ബിഹാറില്‍ നിന്നുള്ള ആഇശ ഫാത്വിമക്ക് മിന്നുന്ന വിജയം...
സാംസ്കാരിക പൈതൃകങ്ങളുടെ സംരക്ഷണത്തിന് മികച്ച മാതൃകകള്‍ കൊണ്ടുവന്നതിനാണ് അവാര്‍ഡ്...
മർകസ് വിദ്യാർഥി യൂണിയൻ പുനഃസംഘടിപ്പിച്ചു....
ഞായറാഴ്ച നടക്കുന്ന ഇന്റര്‍വ്യൂവിലേക്ക് അപേക്ഷ ക്ഷണിച്ചു...
ഗവ. തൊഴിലവസരങ്ങളിലേക്ക് മൂല്യബോധമുള്ള വിദ്യാര്‍ത്ഥി സമൂഹം ഉല്‍ബുദ്ധരാകണം: ഡോ. അബ്ദുല്‍ ഹകീം അസ്ഹരി...
© Copyright 2024 Markaz Live, All Rights Reserved