ഡോ. ശമീർ നൂറാനിക്ക് ഫുൾബ്രൈറ്റ് ഫെല്ലോഷിപ്പ്

കോഴിക്കോട് : മർകസ് പൂർവ്വ വിദ്യാർത്ഥി ഡോ. ശമീർ നൂറാനി രാമല്ലൂർ ഈ വർഷത്തെ ഫുൾബ്രൈറ്റ് നെഹ്റു പോസ്റ്റ് ഡോക്ടറൽ റിസർച്ച് ഫെലോഷിപ്പിന് യോഗ്യത നേടി. നിലവിൽ, കേരള സർവകലാശാല കാര്യവട്ടം ക്യാമ്പസിൽ പശ്ചിമേഷ്യൻ പഠന വിഭാഗത്തിലെ അധ്യാപകനാണ്. കൂടാതെ, ലോക പ്രസിദ്ധമായ കേംബ്രിഡ്ജ്, ടയ്ലർ & ഫ്രാൻസിസ് തുടങ്ങിയവ പുറത്തിറക്കുന്ന ജേർണലുകളുടെ എഡിറ്ററായും സേവനം അനുഷ്ഠിക്കുന്നു. ഡൽഹിയിലെ ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ നിന്നായിരുന്നു, എംഫിൽ പിഎച്ച്ഡി ഗവേഷണം. പിഎച്ച്ഡി ഗവേഷണ പ്രബന്ധം ലോകത്തെ പ്രമുഖ പ്രസാധകരായ ലണ്ടനിലെ റൂട്ട്ലെഡ്ജ് പുസ്തകമായി പുറത്തിറക്കുകയുണ്ടായി. ഇംഗ്ലീഷിലും മലയാളത്തിലുമായി ഇതിനകം ആറ് പുസ്തകങ്ങളുടെ രചന നിർവഹിച്ചിട്ടുണ്ട്. അർമീനിയ, ഹോങ്കോങ്, മലേഷ്യ തുടങ്ങിയ വ്യത്യസ്ഥ രാഷ്ട്രങ്ങളിൽ സംഘടിപ്പിക്കപ്പെട്ട അന്താരാഷ്ട്ര സെമിനാറുകളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുമുണ്ട്.
പത്താം ക്ലാസിന് ശേഷം പൂനൂർ ജാമിഅ മദീനതുന്നൂറിൽ നിന്ന് ഏഴ് വർഷത്തെ ഫൗണ്ടേഷൻ കോഴ്സും ഇൻ്റഗ്രേറ്റഡ് ഇസ്ലാമിക് സ്റ്റഡീസ് ഡിഗ്രിയും പൂർത്തിയാക്കിയ അദ്ദേഹം, ഡൽഹിയിലെ ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ നിന്ന് തന്നെയാണ് അന്താരാഷ്ട്ര പഠനത്തിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയത്. അമേരിക്കയിൽ വാഷിങ്ടൺ ഡിസിയിലെ അമേരിക്കൻ യൂണിവേഴ്സിറ്റിയിൽ രണ്ട് വർഷത്തെ പോസ്റ്റ് ഡോക്ടറൽ ഗവേഷണത്തിന് വേണ്ടി സെപ്തംബർ ആദ്യവാരത്തിൽ പുറപ്പെടും. "ഇസ്രായേലിനോടുള്ള അമേരിക്കൻ സമീപനത്തെകുറിച്ച് അമേരിക്കയിലെ മുസ്ലിം സമൂഹത്തിൻ്റെ നിലപാട്" എന്നാണ് ഗവേഷണ വിഷയം. അസീസ്- സീനത്ത് ദമ്പതിമാരുടെ മകനാണ്. ഭാര്യ: ഉമ്മു ഹബീബ, മക്കൾ: ബിശ്റുൽ ഹാഫി, ഇനായ മെഹവിശ്. ജാമിഅ ചെയർമാൻ ഗ്രാൻ്റ്മുഫ്തി കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാരും ഫൗണ്ടർ കം റെക്ടർ ഡോ.എ പി മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരിയും ശമീർ നൂറാനിയെ പ്രത്യേകം അഭിനന്ദിച്ചു. കഴിഞ്ഞ വർഷം, ജാമിഅ മദീനത്തുന്നൂറിലെ തൻ്റെ സഹപാഠി ഡോ.മുഹമ്മദ് റോഷൻ നൂറാനി ഫുൾബ്രൈറ്റ് ഫെലോഷിപ്പ് അർഹത നേടിയിരുന്നു. തുടർച്ചയായി രണ്ട് വർഷം ഫുൾബ്രൈറ്റ് ഫെല്ലോഷിപ്പ് ലഭിച്ച സന്തോഷത്തിലാണ് ജാമിഅ മദീനത്തുന്നൂറും അലുംനി പ്രിസം ഫൗണ്ടേഷനും.
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
വൈകുന്നേരം 4 മുതൽ നാളെ പുലർച്ചെ 1 വരെ ഖുർആൻ പ്രമേയമായ വിവിധ ആത്മീയ പരിപാടികൾ. ഖുർആൻ പഠന രംഗത്ത് മികവ് പുലർത്തിയ പ്രതിഭകളെ ആദരിക്കും...
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
വൈകുന്നേരം 4 മുതൽ നാളെ പുലർച്ചെ 1 വരെ ഖുർആൻ പ്രമേയമായ വിവിധ ആത്മീയ പരിപാടികൾ. ഖുർആൻ പഠന രംഗത്ത് മികവ് പുലർത്തിയ പ്രതിഭകളെ ആദരിക്കും...
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
© Copyright 2024 Markaz Live, All Rights Reserved