കാന്തപുരം ഉസ്താദ് രചിച്ച മൗലിദ് ഗ്രന്ഥം പ്രകാശനം ചെയ്തു
Markaz Live News
September 10, 2024
Updated
നോളജ് സിറ്റി: ഇന്ത്യൻ ഗ്രാൻഡ് മുഫ്തി സുൽത്വാനുൽ ഉലമ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ രചിച്ച 'റൗളുൽ മൗറൂദ്' മൗലിദിന്റെ പരിഷ്ക്കരിച്ച പതിപ്പ് മർകസ് നോളജ് സിറ്റിയിലെ ജാമിഉൽ ഫുതൂഹിൽ നടന്ന മൗലിദുൽ അക്ബറിൽ പ്രകാശനം ചെയ്തു. പ്രഭാത മൗലിദ് സദസ്സിൽ സുൽത്വാനുൽ ഉലമ തന്നെ പ്രസ്തുത മൗലിദിന്റെ പാരായണത്തിന് നേതൃത്വം നൽകി. സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ തങ്ങൾ ഗ്രന്ഥത്തിന്റെ ആദ്യ കോപ്പി ഏറ്റുവാങ്ങി.
മറ്റ് മൗലിദ് രചനകളിൽ നിന്ന് വ്യത്യസ്തമായി തിരുനബി (സ)യുടെ ശമാഇൽ (ജീവിത വിശേഷണങ്ങൾ) കൂടുതൽ പരാമർശിക്കുന്ന അപൂർവ്വം രചനയാണ് റൗളുൽ മൗറൂദ്. മലൈബാർ പ്രസ്സ് പുറത്തിറക്കിയ ഗ്രന്ഥത്തിന്റെ ആദ്യഘട്ട വിതരണം മൗലിദുൽ അക്ബർ സദസ്സിൽ വെച്ച് നടന്നു.