കോഴിക്കോട്: തിരുനബി (സ) ജീവിതം, ദർശനം എന്ന പ്രമേയത്തിൽ കേരള മുസ്ലിം ജമാഅത്തും മർകസുസ്സഖാഫത്തി സ്സുന്നിയ്യയും സംയുക്തമായി ഈ മാസം 25ന് കോഴിക്കോട്ട് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനം വിജയിപ്പിക്കണമെന്ന് സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ് യോഗം ആവശ്യപ്പെട്ടു.
സയ്യിദ് അലി ബാഫഖി തങ്ങളുടെ അധ്യക്ഷതയിൽ കാരന്തൂർ മർകസിൽ നടന്ന എക്സിക്യൂട്ടീവ് യോഗം ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. പ്രൊഫ. എ കെ അബ്ദുൽ ഹമീദ് സ്വാഗതവും പ്രൊഫ. കെ എം എ റഹീം നന്ദിയും പറഞ്ഞു. സി പി സൈതലവി ചെങ്ങര റിപോർട്ട് അവതരിപ്പിച്ചു.
സയ്യിദ് അബ്ദുൽ ഫത്താഹ് അവേലം, സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, കെ കെ അഹ്മദ് കുട്ടി മുസ്ലിയാർ കട്ടിപ്പാറ, ടി അബൂഹനീഫൽ ഫൈസി തെന്നല, വി പി എം ഫൈസി വില്യാപ്പള്ളി, വണ്ടൂർ അബ്ദുർറഹ്മാൻ ഫൈസി, സി മുഹമ്മദ് ഫൈസി, എൻ അലി അബ്ദുല്ല, ഡോ. അബ്ദുൽ അസീസ് ഫൈസി ചെറുവാടി, മജീദ് കക്കാട്, പി എസ് കെ മൊയ്തു ബാഖവി മാടവന, അബ്ദുർറഹ്മാൻ ഫൈസി മാരായമംഗലം, അഡ്വ. എ കെ ഇസ്മാഈൽ വഫ, പി അലവി സഖാഫി കൊളത്തൂർ, കെ കെ അബ്ദുർ റഹ്മാൻ മുസ്ലിയാർ ആലുവ, പി സി ഇബ്റാഹീം, സുലൈമാൻ സഖാഫി കുഞ്ഞുകുളം, മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ, അബ്ദുൽ ഖാദിർ മദനി പള്ളങ്കോട്, കെ കെ മുഹമ്മദലി ഫൈസി വയനാട്, അബ്ദുർറഹ്മാൻ മദനി ജപ്പു, ഉമർ മദനി പാലക്കാട്, കെ കെ എം കാമിൽ സഖാഫി മംഗലാപുരം, ഹാജി അബ്ദുന്നാസിർ ഹിശാമി ഊട്ടി, അഹ്മദ് കുട്ടി ബാഖവി ബത്തേരി സംബന്ധിച്ചു.
മലേഷ്യന്‍ പ്രധാനമന്ത്രിയും 20 ലോക പണ്ഡിതരും സംബന്ധിക്കും...
40 വര്‍ഷത്തെ പരിചയ സമ്പന്നനായ ഡോ. ഇഫ്തികാറുദ്ദീന്‍ പരിശോധന നടത്തും...
© Copyright 2024 Markaz Live, All Rights Reserved