കോഴിക്കോട്: ബുധനാഴ്ച കോഴിക്കോട് സ്വപ്ന നഗരിയിൽ നടക്കുന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനം വിജയിപ്പിക്കാൻ പ്രവർത്തകർ ഉത്സാഹിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് നേതൃ സംഗമം ആവശ്യപ്പെട്ടു. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി യോഗം ഉദ്ഘാടനം ചെയ്തു. സയ്യിദ് ത്വാഹ സഖാഫി പ്രാർഥന നടത്തി. സി മുഹമ്മദ് ഫൈസി വിഷയാവതരണം നടത്തി.
'തിരുനബി(സ്വ) ജീവിതം, ദർശനം' എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ വിവിധ രാജ്യങ്ങളിലെ പണ്ഡിതരും സാമൂഹ്യ-സാംസ്കാരിക നായകരും നയതന്ത്ര പ്രതിനിധികളും സമസ്ത നേതാക്കളും പങ്കെടുക്കും. പ്രവാചകൻ മുഹമ്മദ് നബിയെ കുറിച്ച് കൂടുതൽ അറിയാനും വിവിധ ദേശങ്ങളിലെ പ്രവാചക പ്രകീർത്തന വൈവിധ്യം ആസ്വദിക്കാനുമുള്ള വേദിയാകും സമ്മേളനം. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ വാർഷിക മദ്ഹുർറസൂൽ പ്രഭാഷണം സമ്മേളനത്തിന്റെ പ്രധാന ആകർഷണമാകും.
യോഗത്തിൽ വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി, ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, മജീദ് കക്കാട്, അബ്ദുറഹ്മാൻ ദാരിമി കൂറ്റമ്പാറ, സി പി ഉബൈദുല്ല സഖാഫി സംസാരിച്ചു. എസ് വൈ എസ്, എസ് എസ് എഫ് ജില്ല, സോൺ, സർക്കിൾ നേതാക്കൾ സംബന്ധിച്ചു.
മലേഷ്യന്‍ പ്രധാനമന്ത്രിയും 20 ലോക പണ്ഡിതരും സംബന്ധിക്കും...
40 വര്‍ഷത്തെ പരിചയ സമ്പന്നനായ ഡോ. ഇഫ്തികാറുദ്ദീന്‍ പരിശോധന നടത്തും...
© Copyright 2024 Markaz Live, All Rights Reserved