നോളജ് സിറ്റി: മര്‍കസ് നോളജ് സിറ്റിയിലെ വേള്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച് ആന്‍ഡ് അഡ്വാന്‍സഡ് സയന്‍സസ് (വിറാസ്) പൂര്‍വ വിദ്യാര്തഥി സംഘടനയായ അല്‍ വാരിസൂന്പുതിയ കമ്മിറ്റി നിലവില്‍ വന്നു. കഴിഞ്ഞ ദിവസം നടന്ന ഗ്രാന്‍ഡ് അലുംനി മീറ്റില്‍ വെച്ച് വിറാസ് അസിസ്റ്റന്റ് ഡീന്‍ ഡോ. അബ്ദുല്‍ ഹകീം അസ്ഹരി പുതിയ നേതൃത്വത്തെ പ്രഖ്യാപിച്ചു. സമസ്ത കേരള ജംഇയത്തുല്‍ ഉലമ അദ്ധ്യക്ഷന്‍ ഇ സുലൈമാന്‍ മുസ്ലിയാർ പ്രാര്‍ത്ഥന നിര്‍വഹിച്ചു. കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാർ അലുംനി സമ്മിറ്റിനെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. പണ്ഡിതന്മാര് പുതിയ തലമുറയെ വഴിനടത്താന്‍ പ്രാപ്തിയുള്ളവരും ആത്മപ്രകാശനമുള്ളവരരുമാവണമെന്ന് അദ്ദേഹം ഉണര്‍ത്തി.
അല്‍ വാരിസ് സയ്യിദ് ഉവൈസ് സഖാഫി കുറ്റ്യാടി (ചെയര്മാന്), അല്‍വാരിസ് മുഹമ്മദ് ഷിബിലി നൂറാനി കൊണ്ടോട്ടി (ജനറല്‍ കണ്‍വീനര്‍), അഡ്വ. അല്‍വാരിസ് നാസിഫ് സഖാഫി മട്ടാഞ്ചേരി (ഫിനാന്‍സ് കണ്‍വീനര്‍), അഡ്വ. അല്‍വാരിസ് ഷഫീഖ് സഖാഫി പാലോട്, അല്‍വാരിസ് മുബഷീര്‍ സഖാഫി കുമ്പിടി (വൈസ് ചെയര്മാന്) അല്‍വാരിസ് ത്വാഹ അനസ് സഖാഫി മാറാക്കര, അല്‍വാരിസ് സിറാജുദ്ദീന് റസാഖ് നൂറാനി ചൊവ്വ (ജോ. കണ്‍വീനര്‍) എന്നിവരാണ് ഭാരവാഹികള്‍. കൂടാതെ, അഡ്വ. അല്‍ വാരിസ് ശമീല്‍ സഖാഫി പൈലിപ്പുറം, അഡ്വ. അല്‍വാരിസ് അബ്ദുന്നാസിര്‍ സഖാഫി ദേലമ്പാടി, അല്‍ വാരിസ് മുഹമ്മദ് സഖാഫി കടക്കല്‍, അല്‍ വാരിസ് റിയാസ് സഖാഫി, അല്‍ വാരിസ് നഫ്സീര്‍ സഖാഫി, അല്‍ വാരിസ് ഇസ്മാഈല്‍ നൂറാനി, അല്‍ വാരിസ് അസദ് അലി നൂറാനി, അല്‍വാരിസ് ഇര്‍ഷാദ് ഹനീഫ നൂറാനി എന്നിവരെ മെമ്പര്‍മാരായും തിരഞ്ഞെടുത്തു.
കേരള ന്യൂനപക്ഷ കമ്മീഷന് അംഗം എ. സൈഫുദ്ധീന്‍ ഹാജി പുതിയ നേതൃത്വത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. അലുംനി സംഗമത്തോടനുബന്ധിച്ച് നടന്ന സെഷനുകള്‍ക്ക് അബ്ദുന്നാസര്‍ അഹ്സനി ഒളവട്ടൂര്‍ നേതൃത്വം നല്കി. അസ്സുഫാ ഫൗണ്ടേഷന് കാര്യദര്‍ശി അമീന് മംഗലാപുരം, മുഹിയുദ്ദീന് ബുഖാരി, ജമാലുദ്ദീന്‍ അഹ്സനി മഞ്ഞപ്പറ്റ, അഡ്വ. സുഹൈല്‍ സഖാഫി നല്ലളം, അഡ്വ. ഷംസീര്‍ നൂറാനി, സജീര്‍ ബുഖാരി തുടങ്ങിയവര്‍ സംസാരിച്ചു.