ഈങ്ങാപ്പുഴ: മര്കസ് നോളജ് സിറ്റിയിലെ മിഹ്റാസ് മള്ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലും മര്കസ് യൂനാനി ഹോസ്പിറ്റലും സംയുക്തമായി വില്ലേജ് എംപവര്മെന്റ് പ്രോജക്ടിന്റെ സഹകരണത്തോടെ കരികുളത്ത് സൗജന്യ മെഗാ മെഡിക്കല് ക്യാമ്പ് സംഘടിപ്പിച്ചു. കരികുളം ഇര്ഷാദുസ്സിബിയാന് മദ്റസയില് വെച്ച് നടന്ന ക്യാമ്പിന് അഞ്ഞൂറില് പരം രോഗികളെത്തി. ഉഴിച്ചില് ഉള്പ്പെടെയുള്ള റെജിമെന്റല് തെറാപ്പികള്, ടെസ്റ്റുകള്, മരുന്ന് വിതരണം, നേത്ര പരിശോധനയും തിമിര നിര്ണയവും, ഫിസിയോതെറാപ്പി, ക്ലിനിക്കല് സൈക്കോളജി, സ്പീച്ച് തെറാപ്പി തുടങ്ങിയവ ക്യാമ്പില് സൗജന്യമായി നല്കി. കൂടാതെ, കുട്ടികളുടെ പഠന വൈകല്യങ്ങള് കണ്ടെത്തുന്നതിനും സംസാര വൈകല്യങ്ങള്ക്കും സ്പീച്ച് തെറാപ്പി സേവനവും ലഭ്യമാക്കി. മിഹ്റാസ് മള്ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെയും മര്കസ് യൂനാനി ഹോസ്പിറ്റലിലെയും വിവിധ ഡിപ്പാര്ട്ട്മെന്റുകളിലെ ഡോക്ടര്മാര് ക്യാമ്പിന് നേതൃത്വം നല്കി. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം കെ പി സുനീര് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പയോണ മഹല്ല് പ്രസിഡന്റ് ഉമ്മര് ഹാജി അധ്യക്ഷത വഹിച്ചു. ഡോ. ശംസുദ്ദീന്, ഡോ. നബീല് സി എന്നിവര് ബോധവത്കരണ ക്ലാസ്സെടുത്തു. വാര്ഡംഗം ബെന്നി വര്ഗീസ്, ഡോ. സയ്യിദ് നിസാം റഹ്മാന്, ഡോ. സാജിദ്, ഇബ്നു ബാസ്, അഫ്സല് കോളിക്കല് സംസാരിച്ചു. ശിബിലി മുഹമ്മദ് അലി നൂറാനി, സലീം കളപ്പുറം സംബന്ധിച്ചു. സി പി മുഹമ്മദ് സ്വാഗതവും കരീം പുതുപ്പാടി നന്ദിയും പറഞ്ഞു.
മലേഷ്യന് പ്രധാനമന്ത്രിയും 20 ലോക പണ്ഡിതരും സംബന്ധിക്കും...
40 വര്ഷത്തെ പരിചയ സമ്പന്നനായ ഡോ. ഇഫ്തികാറുദ്ദീന് പരിശോധന നടത്തും...
© Copyright 2024 Markaz Live, All Rights Reserved