വൈജ്ഞാനിക ചർച്ചകൾക്ക് തുടക്കമിട്ട് അൽ മുബീൻ സിമ്പോസിയം
ജാമിഅ മർകസ് അൽ മുബീൻ അക്കാദമിക് സിമ്പോസിയത്തിൽ അനസ് അമാനി പുഷ്പഗിരി വിഷയാവതരണം നടത്തുന്നു.
Markaz Live News
October 29, 2024
Updated
കാരന്തൂർ: ഇസ്ലാമിക വിജ്ഞാനീയങ്ങളിലെ ആഴത്തിലുള്ള വിശകലനങ്ങൾക്കും ചർച്ചകൾക്കും വാതിൽ തുറന്ന് ജാമിഅ മർകസ് സാനവിയ്യ വിദ്യാർഥി യൂണിയന്റെ ആഭിമുഖ്യത്തിൽ നടന്ന അൽ മുബീൻ അക്കാദമിക് സിമ്പോസിയം. ഒക്ടോബർ ഒമ്പത് മുതൽ ആരംഭിച്ച സിമ്പോസിയം വിവിധ സെഷനുകളും പിരീഡുകളുമായി ഈ മാസം അവസാനം വരെ നീണ്ടു നിൽക്കും. സമകാലിക പ്രസക്തിയുള്ള വിവിധ വിഷയങ്ങളിലെ അവതരണങ്ങൾക്ക് പുറമെ പൂർവികരായ പണ്ഡിതരെയും ധൈഷണിക നായകരുടെയും സംഭാവനകളെ സിമ്പോസിയത്തിൽ പ്രത്യേകം അനുസ്മരിക്കുകയും ചെയ്തു.
ലിബറലിസം, നവനാസ്തികത, കർമശാസ്ത്രം, മതത്തിന്റെ മനോഹാരിത, ഉലമാ ആക്ടിവിസം, സൂഫിസം, ത്വരീഖത്, അഹ്ലുസുന്ന തുടങ്ങിയ വിവിധ വിഷയങ്ങളെ സമകാലികാനുബന്ധമായി ചർച്ചക്കെടുത്താണ് ഓരോ സെഷനും പുരോഗമിച്ചത്. മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസിയുടെ ഉദ്ഘാടന സെഷനോടെ ആരംഭിച്ച സിമ്പോസിയം സീരിയസിൽ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല, അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ, ബാപ്പുട്ടി ദാരിമി, ഇബ്റാഹീം സഖാഫി പുഴക്കാട്ടിരി, മുഹ്യിദ്ദീൻ സഅദി കൊട്ടുക്കര, കുഞ്ഞിമുഹമ്മദ് സഖാഫി പറവൂർ, അബൂബക്കർ സഖാഫി പന്നൂർ, അനസ് അമാനി പുഷ്പഗിരി, അഹ്മദ് കാമിൽ സഖാഫി മമ്പീതി തുടങ്ങിയവർ വിവിധ ചർച്ചകൾക്ക് നേതൃത്വം നൽകി. ബശീർ സഖാഫി കൈപ്പുറം, അബ്ദുസത്താർ കാമിൽ സഖാഫി, റാസി നൂറാനി തിരൂരങ്ങാടി സംബന്ധിച്ചു.