ചൂരൽമലയിൽ കുടിവെള്ള പദ്ധതിയൊരുക്കി മർകസ്

മർകസിന് കീഴിലുള്ള ആർ സി എഫ് ഐയുടെ നേതൃത്വത്തിൽ ചൂരൽമലയിൽ നിർമിച്ച കുടിവെള്ള പദ്ധതി കേരള മുസ്ലിം ജമാഅത്ത് മേപ്പാടി സോൺ പ്രസിഡൻ്റ് മുഹമ്മദലി സഖാഫി പുറ്റാട് ഉദ്ഘാടനം ചെയ്യുന്നു
മർകസിന് കീഴിലുള്ള ആർ സി എഫ് ഐയുടെ നേതൃത്വത്തിൽ ചൂരൽമലയിൽ നിർമിച്ച കുടിവെള്ള പദ്ധതി കേരള മുസ്ലിം ജമാഅത്ത് മേപ്പാടി സോൺ പ്രസിഡൻ്റ് മുഹമ്മദലി സഖാഫി പുറ്റാട് ഉദ്ഘാടനം ചെയ്യുന്നു
മേപ്പാടി: ഉരുൾപൊട്ടലിനുശേഷം പ്രതിസന്ധിയിലായ ചൂരൽമല നിവാസികൾക്ക് മർകസ് കുടിവെള്ള പദ്ധതി ഒരുക്കി. മർകസിൻ്റെ കീഴിലുള്ള ആർ സി എഫ് ഐ ആണ് ചൂരൽമല നീലിക്കാപ്പിലുള്ള 25ഓളം കുടുംബങ്ങൾക്ക് പൊതുകിണർ നിർമിച്ചു നൽകിയത്. പദ്ധതിയുടെ ഉദ്ഘാടനം കേരള മുസ്ലിം ജമാഅത്ത് മേപ്പാടി സോൺ പ്രസിഡൻ്റ് മുഹമ്മദലി സഖാഫി പുറ്റാട് നിർവഹിച്ചു. മർകസ് ആർ സി എഫ് ഐ പ്രതിനിധികളായി സയ്യിദ് മിസ്ഹബ് നൂറാനി, അബ്ദുസ്സലാം നൂറാനി, റംശീദ്, ചൂരൽമല യൂനിറ്റ് പ്രസിഡൻ്റ് സി കെ മുഹമ്മദ്, എസ് വൈ എസ് സർക്കിൾ ജനറൽ സെക്രട്ടറി നസീർ സഖാഫി, അലി സഖാഫി, അബ്ദുർറസാഖ് മുസ്ലിയാർ സംബന്ധിച്ചു.
കാന്തപുരം എ പി അബൂബക്കര് മുസ്ലിയാരുടെ ചെറിയ പെരുന്നാള് സന്ദേശം...
വൈകുന്നേരം 4 മുതൽ നാളെ പുലർച്ചെ 1 വരെ ഖുർആൻ പ്രമേയമായ വിവിധ ആത്മീയ പരിപാടികൾ. ഖുർആൻ പഠന രംഗത്ത് മികവ് പുലർത്തിയ പ്രതിഭകളെ ആദരിക്കും...
കാന്തപുരം എ പി അബൂബക്കര് മുസ്ലിയാരുടെ ചെറിയ പെരുന്നാള് സന്ദേശം...
© Copyright 2024 Markaz Live, All Rights Reserved