മർകസ് ലോ കോളജിലെ ഭരണഘടനാ വാരാഘോഷം സമാപിച്ചു
സമാപന സംഗമം ജസ്റ്റീസ് അബ്ദുല്‍ ഹകീം ഉദ്ഘാടനം ചെയ്തു...

മര്‍കസ് ലോ കോളജില്‍ നടന്ന ഭരണഘടനാ വാരാചരണത്തിന്റെ സമാപന ചടങ്ങ് ജസ്റ്റിസ് എം എ അബ്ദുല്‍ ഹകീം ഉദ്ഘാടനം ചെയ്യുന്നു
സമാപന സംഗമം ജസ്റ്റീസ് അബ്ദുല്‍ ഹകീം ഉദ്ഘാടനം ചെയ്തു...
മര്‍കസ് ലോ കോളജില്‍ നടന്ന ഭരണഘടനാ വാരാചരണത്തിന്റെ സമാപന ചടങ്ങ് ജസ്റ്റിസ് എം എ അബ്ദുല്‍ ഹകീം ഉദ്ഘാടനം ചെയ്യുന്നു
നോളജ് സിറ്റി : മര്‍കസ് ലോ കോളജില്‍ നടന്ന ഭരണഘടനാ വാരാചരണത്തിന് സമാപനം കുറിച്ചു. സമാപന സംഗമം കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് എം എ അബ്ദുല്‍ ഹകീം ഉദ്ഘാടനം ചെയ്തു. ആധുനിക ഇന്ത്യയുടെ എല്ലാ ആവശ്യങ്ങളും അഭിമുഖീകരിക്കാന്‍ നമ്മുടെ ഭരണഘടന പര്യാപ്തമാണെന്ന് അദ്ദേഹം പറഞ്ഞു. മര്‍കസ് നോളജ് സിറ്റി മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി അധ്യക്ഷത വഹിച്ചു.
ഭരണഘടനാ സംവാദം, പവര്‍ പോയിന്റ് പ്രസന്റേഷന്, ക്വിസ് മത്സരങ്ങളും സ്ട്രീറ്റ് ചാറ്റുമാണ് വാരാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചത്. ജേതാക്കള്‍ക്ക് സംഗമത്തില്‍ സര്‍ട്ടിഫിക്കറ്റും ഉപഹാരവും സമ്മാനിച്ചു. ജോയിന്‍ ഡയറക്ടര്‍ ഡോ. സി അബ്ദുള്‍സമദ് ഭരണഘടനാവാരാചണ സന്ദേശം വായിച്ചു. പ്രിന്‍സിപ്പല്‍ ഡോ. അഞ്ജു എന്‍ പിള്ള സ്വാഗതവും അസ്സിസ്റ്റന്റ് പ്രൊഫസര്‍ ഡിറ്റെക്സ് ജോര്‍ജ് നന്ദിയും പറഞ്ഞു.
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
വൈകുന്നേരം 4 മുതൽ നാളെ പുലർച്ചെ 1 വരെ ഖുർആൻ പ്രമേയമായ വിവിധ ആത്മീയ പരിപാടികൾ. ഖുർആൻ പഠന രംഗത്ത് മികവ് പുലർത്തിയ പ്രതിഭകളെ ആദരിക്കും...
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
© Copyright 2024 Markaz Live, All Rights Reserved