സ്കൂൾ മുറ്റം കൃഷിഭൂമിയാക്കി മെംസ് വിദ്യാർഥികൾ
മർകസ് മെംസ് സ്കൂളിൽ പച്ചക്കറി കൃഷി വിളവെടുപ്പ് വി എം റശീദ് സഖാഫി ഉദ്ഘാടനം ചെയ്യുന്നു
മർകസ് മെംസ് സ്കൂളിൽ പച്ചക്കറി കൃഷി വിളവെടുപ്പ് വി എം റശീദ് സഖാഫി ഉദ്ഘാടനം ചെയ്യുന്നു
കുന്ദമംഗലം:- സ്കൂളിനോട് ചേർന്ന് തരിശായിക്കിടന്ന ഭൂമി കൃഷിയോഗ്യമാക്കി നൂറ് മേനി വിളവെടുത്ത് കാരന്തൂർ മെംസ് വിദ്യാർഥികൾ. സ്വബീഹ്, മാഹിർ എന്നിവരുടെ നേത്യത്വത്തിൽ ഇരുപതോളം അംഗങ്ങളും സ്കൂൾ ഗ്രീൻ ക്ലബ് കോ-ഓർഡിനേറ്റർ ദിവ്യയുമാണ് കൃഷിക്ക് മേൽനോട്ടം വഹിച്ചത്. വഴുതിന, വെണ്ട, പയർ, മുളക്, തക്കാളി തുടങ്ങി വിവിധ ഇനം പച്ചക്കറികളാണ് ഗുണ്ടൽപേട്ടിലെ പച്ചക്കറി തോട്ടങ്ങൾക്ക് സമാനമായി സ്കൂൾ മുറ്റത്ത് വിളഞ്ഞു നിൽക്കുന്നത്.
മർകസ് ഗ്രൂപ്പ് ഓഫ് സ്കൂൾസ് ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ വി എം റശീദ് സഖാഫി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ മുഹമ്മദ് ശാഫി, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശഹീർ അസ്ഹരി, വൈ. പ്രിൻസിപ്പൽ സുഹൈൽ ഷൗക്കത്ത്, സദർ മുഅല്ലിം ഹുസൈൻ സഖാഫി, ബാബു, മംനൂർ സംസാരിച്ചു.
നാല് മാസം നീണ്ടുനില്‍ക്കുന്ന ടെസ്റ്റ് സീരീസ് ഓഫ്ലൈനായാണ് നല്‍കുന്നത്...
ബി യു എം എസ് അവസാന വര്‍ഷ വിദ്യാര്‍ഥി മുഹമ്മദ് ആദില്‍ എന്‍ കെയാണ് യോഗ്യത നേടിയത്...
© Copyright 2024 Markaz Live, All Rights Reserved