കോഴിക്കോട്: മലേഷ്യ ആസ്ഥാനമായുള്ള ലോകത്തെ ഏറ്റവും വലിയ ഖുർആൻ അച്ചടി കേന്ദ്രങ്ങളിൽ ഒന്നായ റെസ്തു ഫൗണ്ടേഷന്റെ "1 മില്ല്യൺ ഖുർആൻ പ്രോജക്ട്" ഇന്ത്യയിൽ എത്തി. ഇന്ത്യയിൽ മലൈബാർ ഫൗണ്ടേഷൻ ഫോർ റിസർച്ച് ആൻറ് ഡെവലപ്മെന്റ് ആണ് പദ്ധതിയുടെ ഭാഗമായി ഇന്ത്യയിൽ എത്തിയ ഖുർആൻ സൗജന്യമായി വിതരണം ചെയ്യുന്നത്. മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹീമിന്റെ പ്രത്യേക നിർദ്ദേശപ്രകാരം ആരംഭിച്ച "1 മില്ല്യൺ ഖുർആൻ പ്രോജക്ട്" ന്റെ ഭാഗമായി ഇതിനോടകം വിവിധ രാജ്യങ്ങളിലേക്ക് ഖുർആൻ എത്തിയിട്ടുണ്ട്. വിവിധ ഭാഷകളിൽ ഖുർആൻ സൂക്തങ്ങളെ കുറിച്ചുള്ള പഠനങ്ങളും വിശദീകണങ്ങളും ഉൾപ്പെടുത്തിയാണ് "1 മില്ല്യൺ ഖുർആൻ പ്രോജക്ട്" പദ്ധതിയിൽ ഖുർആൻ സൗജന്യ വിതരണം നടത്തുന്നത്. നിലവിൽ ഇന്ത്യയിൽ എത്തിയിട്ടുള്ള ഖുർആനിൽ ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലുള്ള വിശദീകരണങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത് . മലയാളം വിശദീകരണങ്ങൾ ഉൾപ്പെടുത്തിയ ഖുർആൻ പണിപ്പുരയിലാണ്.
ലോകോത്തര നിലവാരം പുലർത്തുന്ന കാലിഗ്രഫി, ഡിസൈൻ, പേപ്പർ എന്നിവ ഉപയോഗിച്ചാണ് മുസ്ഹഫുകൾ തയ്യാർ ചെയ്തിട്ടുള്ളത്. മുസ്ഹഫ് ഡിസൈൻ രംഗത്ത് ലോകത്തെ ഏറ്റവും വലിയ സ്ഥാപനം നടത്തുന്നതും മലേഷ്യയിലെ റെസ്തു ആണ്. ഈ സഹകരണം ഇരു രാജ്യത്തിനിടയിലും ഉള്ള സാംസ്കാരിക-വൈജ്ഞാനിക കൈമാറ്റത്തിനും സമാധാനത്തിനും സഹായിക്കുമെന്ന് റെസ്തുവിന്റേയും മലൈബാറിന്റെയും വാക്താക്കൾ അറിയിച്ചു.
സൗജന്യ കോപ്പികൾ ആവശ്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക: 7034 022 055