മർകസ് ദൗറതുൽ ഖുർആൻ നാളെ


കോഴിക്കോട്: വിശുദ്ധ ഖുർആൻ പൂർണമായി പാരായണം ചെയ്ത് നാലുമാസത്തിലൊരിക്കൽ വിശ്വാസികൾ സംഗമിക്കുന്ന ദൗറതുൽ ഖുർആൻ ആത്മീയ സംഗമം നാളെ(01.03.25) മർകസിൽ നടക്കും. പതിനൊന്ന് വർഷങ്ങൾക്ക് മുമ്പ് സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദിന്റെ നേതൃത്വത്തിൽ ആരംഭിച്ച പ്രത്യേക ഖുർആൻ പാരായണ ക്യാമ്പയിനാണ് ദൗറത്തുൽ ഖുർആൻ. വിശ്വാസികളായ സാധാരണക്കാരെ ഖുർആനുമായി കൂടുതൽ സഹവസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയിൽ ഇതിനകം ആയിരക്കണക്കിന് പേർ സ്ഥിരാംഗങ്ങളാണ്. ദിവസവും ഖുർആൻ പാരായണം ചെയ്ത് നാലു മാസത്തിനകം പൂർത്തീകരിച്ച് പ്രാർഥനക്കായി മർകസിൽ സംഗമിക്കുന്ന രൂപത്തിലാണ് ദൗറത്തുൽ ഖുർആൻ സംവിധാനിച്ചിട്ടുള്ളത്.
ഉച്ചക്ക് രണ്ട് മുതൽ വൈകുന്നേരം 5:30 വരെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന സംഗമം മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. കെ കെ അഹ്മദ് കുട്ടി മുസ്ലിയാർ കട്ടിപ്പാറ അധ്യക്ഷത വഹിക്കും. സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ പ്രാർഥനക്ക് നേതൃത്വം നൽകും. മുഹ്യിദ്ദീൻ സഅദി കൊട്ടുക്കര റമളാൻ മുന്നൊരുക്ക പ്രഭാഷണം നടത്തും. ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, പണ്ഡിതന്മാർ, സാദാത്തുക്കൾ, പ്രാസ്ഥാനിക നേതാക്കൾ സംബന്ധിക്കും.
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം