വിശുദ്ധ റമളാനെ വരവേറ്റ് ജാമിഉല്‍ ഫുതൂഹ്

വിശുദ്ധ റമളാന്റെ മുന്നോടിയായി ദീപാലങ്കൃതമാക്കിയ ജാമിഉല്‍ ഫുതൂഹ്
വിശുദ്ധ റമളാന്റെ മുന്നോടിയായി ദീപാലങ്കൃതമാക്കിയ ജാമിഉല്‍ ഫുതൂഹ്
നോളജ് സിറ്റി: പുണ്യങ്ങളുടെ പൂക്കാലമായ വിശുദ്ധ റമളാനെ വരവേറ്റ് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹ്. ഇന്ത്യയിലെ ഏറ്റവും വലിയ മസ്ജിദുകളിലൊന്നായ ജാമിഉല്‍ ഫുതൂഹില്‍ റമളാനില്‍ നിരവധി പ്രോഗ്രാമുകളും കോഴ്സുകളും സംഗമങ്ങളുമാണ് റമസാനില്‍ നടക്കുന്നത്.
ഞായറാഴ്ച മുതല്‍ എല്ലാ ദിവസവും നടക്കുന്ന ഇഫ്താറിനെത്തുന്ന ആയിരങ്ങള്‍ക്ക് നോമ്പ് തുറക്കാനുള്ള സൗകര്യമാണ് ജാമിഉല്‍ ഫുതൂഹില്‍ ഒരുക്കിയത്. ഖുര്‍ആന്‍ കൊണ്ട് അനുഗ്രഹീതമായ മാസത്തില്‍ ഖുര്‍ആനിന്റെ ആഴത്തിലുള്ള പഠനങ്ങള്‍ക്കായി ജാമിഉല്‍ ഫുതൂഹിലെ ഫുതൂഹ് അക്കാദമിക്കു കീഴില്‍ നിരവധി പഠന കോഴ്സുകളാണ് നടക്കുന്നത്. പ്രമുഖ ഖുര്‍ആന്‍ പാരായണ വിദഗ്ധരും പണ്ഡിതരും കോഴ്സുകള്‍ക്ക് നേതൃത്വം നല്‍കും.
ജാമിഉല്‍ ഫുതൂഹിലെ പ്രധാന ആത്മീയ സംഗമമായ ബദ്റുല്‍ കുബ്റ ആത്മീയ സംഗമത്തില്‍ പതിനായിരങ്ങള്‍ സംബന്ധിക്കും. റമളാന്‍ 16ന് രാവിലെ 10 മുതല്‍ 17ന് പുലര്‍ച്ചെ ആറ് വരെ നീണ്ടുനില്‍ക്കുന്ന സംഗമത്തിന് പണ്ഡിതരും സാദാത്തുക്കളും നേതൃത്വം നല്‍കും.
റമളാനിലെ സവിശേഷ നിസ്കാരമായ തറാവീഹിനും മറ്റും പ്രമുഖ ഖാരിഉകള്‍ നേതൃത്വം നല്‍കും. ശ്രവണ സുന്ദരമായ പാരായണവും ജാമിഉല്‍ ഫുതൂഹിലെ ആത്മീയാനുഭൂതിയും അനുഭവിക്കാനായി വിദൂര നാടുകളില്‍ നിന്ന് വരെ വിശ്വാസികളെത്താറുണ്ട്. അതിഥികളെ സ്വീകരിക്കാനായി നോളജ് സിറ്റി ജീവനക്കാരുടെയും വിദ്യാര്‍ഥികളുടെയും നാട്ടുകാരുടെയും പ്രാസ്ഥാനിക നേതാക്കളുടെയും നേതൃത്വത്തില്‍ വലിയ ഒരുക്കങ്ങളാണ് നടക്കുന്നത്.
റമളാന്‍ ക്യാമ്പയിനിന്റെ ഭാഗമായി മഹബ്ബ സ്നേഹ സംഗമം, വൈജ്ഞാനിക സദസ്സുകള്‍, മഷ്കുല് ഖുര്‍ആന്‍, പ്രൊഫഷണല്‍ സംഗമം, വയോജന സംഗമം, പ്രാസ്ഥാനിക സംഗമം, ഭിന്നശേഷി സംഗമം തുടങ്ങിയ നിരവധി പ്രോഗ്രാമുകളാണ് നടക്കുന്നത്. കൂടാതെ, റമളാന്‍ അവസാന പത്തിലെ ഒറ്റയിട്ട രാവുകളില്‍ പ്രാര്‍ഥനാ സംഗമങ്ങളും 20 മുതല്‍ 26 വരെ സുഹ്ബ- ആത്മ സംസ്കരണ ക്യാമ്പും ഒന്ന് മുതല്‍ 30 വരെ ഇഅ്തികാഫ് ജല്‍സയും സയ്യിദത് ഖദീജ ബീവിയുടെ ആണ്ട് ദിനമായ 10ന് വനിതകള്‍ക്കായി ഷീ സമ്മിറ്റും സംഘടിപ്പിക്കുന്നുണ്ട്. അതോടൊപ്പം, റമളാന്‍ മാസത്തില്‍ ആരാധനയില്‍ മുഴുകാന്‍ ഉദ്ദേശിക്കുന്നവര്‍ക്കായി പ്രത്യേക സൗകര്യങ്ങളും ജാമിഉല്‍ ഫുതൂഹില്‍ ഒരുക്കുന്നുണ്ട്.
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...