ബദ്റുല്‍ കുബ്റ: ആടുകളുമായെത്തിയവര്ക്ക് വരവേല്‍പ്പൊരുക്കി
ബായാറില്‍ നിന്ന് 28 ആടുകളെയുമായാണ് ആദ്യ സംഘം എത്തിയത്...

ബദ്റുല്‍ കുബ്റ ആത്മീയ സമ്മേളനത്തിനുള്ള ആടുകളുമായി എത്തിയ സംഘങ്ങളെ മര്‍കസ് നോളജ് സിറ്റിയില്‍ സ്വീകരിക്കുന്നു
ബായാറില്‍ നിന്ന് 28 ആടുകളെയുമായാണ് ആദ്യ സംഘം എത്തിയത്...
ബദ്റുല്‍ കുബ്റ ആത്മീയ സമ്മേളനത്തിനുള്ള ആടുകളുമായി എത്തിയ സംഘങ്ങളെ മര്‍കസ് നോളജ് സിറ്റിയില്‍ സ്വീകരിക്കുന്നു
നോളജ് സിറ്റി: ഇന്ന് നടക്കുന്ന ബദ്റുല്‍ കുബ്റ ആത്മീയ സമ്മേളനത്തിനുള്ള ആടുകളുമായി എത്തിയ സംഘങ്ങള്‍ക്ക് മര്‍കസ് നോളജ് സിറ്റിയില്‍ വരവേല്‍പ്പൊരുക്കി. കാസര്‍കോട് ജില്ലയിലെ ബായാറില്‍ നിന്നുമുള്ള സംഘമാണ് ആദ്യം എത്തിച്ചേര്‍ന്നത്. ബദ്റുല്‍ കുബറയോട് അനുബന്ധിച്ച് കാല് ലക്ഷത്തിലധികം ആളുകള്‍ പങ്കെടുക്കുന്ന ഗ്രാന്‍ഡ് ഇഫ്താറിലേക്കുള്ള 313 ആടുകളെയാണ് വിവിധ നാടുകളില്‍ നിന്ന് എത്തിച്ചത്. നോളജ് സിറ്റി മാനേജിങ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, സി എ ഒ അഡ്വ. തന്‍വീര്‍ ഉമര്‍, സ്വാഗതസംഘം കണ്‍വീനര്‍ ലുഖ്മാന് ഹാജി തുടങ്ങിയവര്‍ ചേര്‍ന്ന് സംഘത്തെ സ്വീകരിച്ചു. ഇന്ന് രാവിലെ ആരംഭിക്കുന്ന ആത്മീയ സമ്മേളനത്തിന് പ്രമുഖ പണ്ഡിതരും സാദാത്തുക്കളും നേതൃത്വം നല്‍കും.
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
വൈകുന്നേരം 4 മുതൽ നാളെ പുലർച്ചെ 1 വരെ ഖുർആൻ പ്രമേയമായ വിവിധ ആത്മീയ പരിപാടികൾ. ഖുർആൻ പഠന രംഗത്ത് മികവ് പുലർത്തിയ പ്രതിഭകളെ ആദരിക്കും...
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
© Copyright 2024 Markaz Live, All Rights Reserved